ബെയ്ജിംഗ്: ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധ ഹ്യൂബി പ്രവിശ്യയില്‍ മാത്രം ഒരു ദിവസം 242 പേരുടെ ജീവനെടുത്തു. വൈറസ് ബാധ നിയന്ത്രണവിധേയമായ...
ബെയ്ജിംഗ്: ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധ ഹ്യൂബി പ്രവിശ്യയില്‍ മാത്രം ഒരു ദിവസം 242 പേരുടെ ജീവനെടുത്തു. വൈറസ് ബാധ നിയന്ത്രണവിധേയമായി വരുന്നുവെന്നു ചൈന പറയുമ്പോഴും മരണസംഖ്യയും വ്യാപനവും തുടരുകയാണ്.
ഇതുവരെ മൊത്തം മരണസംഖ്യ 1355 കടന്നുവെന്നാണ് ചൈന പറയുന്നത്. എന്നാല്‍, ഇതിലും വളരെ കൂടുതലാണ് മരണസംഖ്യയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. യഥാര്‍ത്ഥ മരണസംഖ്യ ചൈന പുറത്തുവിടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. 60000 പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഹ്യൂബിയില്‍ ബുധനാഴ്ച മാത്രം 14,840 പുതിയ വൈറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന കണക്കാണ് ഇത്.
രോഗബാധ നിയന്ത്രണവിധേയമായെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞതിനു പിന്നാലെയാണ് പകര്‍ച്ചവ്യാധി അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നത്.
രോഗവ്യാപനം ഫെബ്രുവരി പകുതി മുതല്‍ ഫെബ്രുവരി അവസാനം വരെ വളരെ ഉയരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷനിലെ പ്രമുഖ ശാസ്ത്രജ്ഞനായ സോങ് നാന്‍ഷാന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
''പകര്‍ച്ചവ്യാധിയുടെ ആരംഭമോ മധ്യമോ അവസാനമോ ഇപ്പോള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയായിരിക്കില്ല,'' എന്നാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അത്യാഹിത പദ്ധതി മേധാവി മൈക്കല്‍ റയാന്‍ പ്രതികരിച്ചത്.
കൊറോണ ഭീതിയെ തുടര്‍ന്ന് സ്‌പെയിനില്‍ നിശ്ചയിച്ചിരുന്ന, ലോകത്തെ മികച്ച മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യാപാര മേളയായ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്, റദ്ദാക്കി. ഇന്റല്‍, ഫെയ്സ്ബുക്ക്, സിസ്‌കോ, ചൈനയുടെ വിവോ എന്നിവയുടെ ചുവടുപിടിച്ച് വോഡഫോണ്‍, നോക്കിയ, ഡച്ച് ടെലികോം, ബ്രിട്ടന്റെ ബിടി, ജപ്പാനിലെ രാകുതന്‍ എന്നീ കമ്പനികള്‍ പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് റദ്ദദാക്കിയതായുള്ള പ്രഖ്യാപനം.
രോഗബാധ വ്യോമയാന മേഖലയേയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് യുഎസ് വിമാന നിര്‍മ്മാതാവ് ബോയിംഗ് കമ്പനി പറയുന്നു.
ചൈനയുടെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 3.2-4.0 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നതിനാല്‍ ഏപ്രില്‍ 19 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി് താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നതായി മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ഭരണ സമിതി എഫ്‌ഐഎ അറിയിച്ചു.
സിംഗപ്പൂര്‍ എയര്‍ ഷോയേയും രോഗബാധ പ്രതികൂലമായി ബാധിച്ചു. മേളയിലെ പങ്കാളിത്തം വളരെ കുറവാണ്.
Keywords: Corona virus, China, FIA, GDP rate

COMMENTS