ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനങ്ങളില്‍ നിന്നേറ്റ കനത്ത പ്രഹരത്തില്‍ അടിപതറി കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയെ വിമര്‍ശിച്ച് നേതാക്കള്‍ തന്ന...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയം അങ്ങേയറ്റം നിരാശാജനകമാണെന്നും പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
നേരത്തെ ഇതേ ആവശ്യവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ അവര്‍ അപ്രസക്തരാകുമെന്നും ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് കൊറോണ വൈറസ് ബാധിച്ചതുപോലെയായെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress, Election, Leaders, Corona
COMMENTS