തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഈ കേസില്‍ വി...
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഈ കേസില്‍ വി.എസ് ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാറിനെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നുള്ള പരാതിയിന്മേല്‍ അദ്ദേഹവും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു.
ഇതില്‍ നാലുപേര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഇപ്പോഴത്തെ നടപടി. ഈ കേസില്‍ പ്രതികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിജിലന്‍സ് അന്വേഷണത്തിനൊപ്പം അന്വേഷണം നടത്തും.
Keywords: Vigilance, Raid, V.S Sivakumar's House, E.D

COMMENTS