പൊച്ചഫ്ട്രൂം: മലപോലെ വന്നത് എലിപോലെ പോയി, അഥവാ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെ ബംഗ്ലാദേശ് കുട്ടികള്‍ ന...
പൊച്ചഫ്ട്രൂം: മലപോലെ വന്നത് എലിപോലെ പോയി, അഥവാ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെ ബംഗ്ലാദേശ് കുട്ടികള്‍ നിഷ്പ്രഭരാക്കി കിരീടം ചൂടി.
ഫൈനല്‍ വരെ ചാമ്പ്യന്മാരുടെ കളി കളിച്ചു വന്ന ഇന്ത്യ അവസാന കളിയില്‍ തീര്‍ത്തും കുട്ടികളായി മാറി. ഒടുവില്‍ മഴ കളിച്ച കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം ചൂടിയത്.
ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ ആദ്യമായാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരാകുന്നത്. കളി 41-ാം ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മഴയെത്തി. ഇതോടെ, വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി നിശ്ചയിച്ചു. 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കാണുകയും ചെയ്തു.
178 റണ്‍സായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം. ബംഗ്ലാദേശിന്റെ അഞ്ചുവിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്കു വിജയപ്രതീക്ഷ വന്നിരുന്നു. എന്നാല്‍, പരിക്കേറ്റ് ക്രീസ് വിട്ട ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണ്‍ തിരിച്ചുവന്നതോടെ
ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തായി.
ക്യാപ്റ്റന്‍ അക്ബര്‍ അലിയുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നല്ല പ്രകടനം നടത്തിയ ഈ കൂട്ടുകെട്ട് യശ്വസി ജയ്സ്വാള്‍ പൊളിച്ചു. 79 പന്തില്‍ 47 റണ്‍സുമായി പര്‍വേസ് ഹുസൈന്‍ ഇമോണ്‍ മടങ്ങിയെങ്കിലും വിജയം ബംഗ്‌ളാദേശിന്റെ കൈപ്പിടിയില്‍ തന്നെയായിരുന്നു.
47.2 ഓവറില്‍ 177 റണ്‍സിന് ഇന്ത്യയെ ബംഗ്‌ളാ ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി. നാല് വിക്കറ്റിന് 156 റണ്‍സ് എന്ന നിലയില്‍നിന്ന് ഇന്ത്യ 21 റണ്‍സെടുക്കുന്നതിനിടയില്‍ അവസാന അഞ്ചു വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.Bangladesh lift the ICC U19 World Cup trophy for the first time!#U19CWC | #INDvBAN | #FutureStars pic.twitter.com/h9Ol7Btdha— Cricket World Cup (@cricketworldcup) February 9, 2020
121 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 88 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്തത്.
അവിശേക് ദാസ് മൂന്നു വിക്കറ്റ് വീഴ്ത്തി. ശറഫുല്‍ ഇസ്ലാമും തന്‍സീം ഹസന്‍ സക്കീബും രണ്ടു വിക്കറ്റ് വീതമെടുത്തു.
Keywords: India, Bangladesh, World Cup Under 19, Champions
COMMENTS