ദീപക് നമ്പ്യാര്‍ ചെന്നൈ: നികുതി വെട്ടിച്ചതിന് തമിഴ് നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിജയിന്റ...
ദീപക് നമ്പ്യാര്‍
ചെന്നൈ: നികുതി വെട്ടിച്ചതിന് തമിഴ് നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിജയിന്റെ വീടുകളിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.
വിജയിനെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് ചിത്രീകരണവും മുടങ്ങി. കടലൂരില്‍ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. വിജയ് ചിത്രമായ മെര്‍സലില്‍ താരം അവതരിപ്പിച്ച കഥാപാത്രം നോട്ടു നിരോധനത്തെയും ജിഎസ്ടിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് റെയ്‌ഡെന്ന് വിജയ് ആരാധകര്‍ ആരോപിക്കുന്നു.
അന്നു തീയറ്ററില്‍ വന്‍ കൈയടി നേടിയിരുന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇതൊട്ടും ഇഷ്ടമായിരുന്നില്ല. ഇതിന്റെ അനിഷ്ടം ബിജെപി അന്നു തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് റെയ്‌ഡെന്ന് ആക്ഷേപമുണ്ട്. വിജയ് ബോധപൂര്‍വം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം.
ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടിന്റെ പേരിലാണ് ഇപ്പോഴത്തെ റെയ്ഡും ചോദ്യം ചെയ്യലുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതു മാത്രമല്ല കാരണമെന്നാണ് അറിയുന്നത്.
വിജയ് യുമായി അടുപ്പമുള്ള ചലച്ചിത്ര നിര്‍മാതാവ് അന്‍പ് ചേലിയന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയാണ്.
എജിസ് ഗ്രൂപ്പിന്റെ ത്യാഗരായ പട്ടണത്തിലെ വീട്ടിലും തിരുമലൈ പിള്ള സ്ട്രീറ്റിലുള്ള കമ്പനിയുടെ ഹെഡ് ഓഫീസിലും രാവിലെ പത്തു മണിമുതല്‍ റെയ്ഡ് നടക്കുന്നുണ്ട്.
ഓരോ ചിത്രത്തിലും വിജയ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചും അതില്‍ നിന്ന് അടച്ച നികുതിയെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുണ്ടായി. വിജയ്‌യുടെ സാലിഗ്രാമിലെയും നിലങ്കാരയിലെയും വീടുകളില്‍ ആദായനികുതി അധികൃതര്‍ റെയ്ഡ് നടത്തി.
വിജയ്ക്ക് ആദായനികുതി റെയ്ഡ് പുത്തരിയല്ല. അദ്ദേഹത്തിന്റെ ഓഫീസ് ഉള്‍പ്പെടെ 30 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ 2015 ല്‍ റെയ്ഡ് നടത്തിയിരുന്നു. ഒരു കോടിയിലധികം കണക്കില്‍ പെടാത്ത രൂപയാണ് അന്നു നടന്റെ വീടുകളില്‍ നിന്നു കണ്ടെത്തിയത്. അന്ന് അഞ്ചു കോടിയോളം രൂപ വിജയ് പിഴയൊടുക്കിയിരുന്നു.
Summary: The Income Tax (IT) department – Investigations Wing has taken actor Joseph Vijay for questioning after searching premises of AGS Group, the producer of his last film Bigil.According to tax sleuths, the actor was picked up from Neyveli where he is his shooting for his next film Master, directed by Lokesh Kanagaraj.
Keywords: Income Tax Department, AGS Group,Bigil, Neyveli, Master, Lokesh Kanagaraj, Anbu Chezhiyan
COMMENTS