കൊച്ചി: ദേശാടനത്തിലെ മുത്തശ്ശനായി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് തൊണ്ണൂറ്റി ആറിലും അഭിമാന നിമിഷം. അദ്ദേഹത്തിന...
കൊച്ചി: ദേശാടനത്തിലെ മുത്തശ്ശനായി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് തൊണ്ണൂറ്റി ആറിലും അഭിമാന നിമിഷം. അദ്ദേഹത്തിന്റെ ഇളയ മകന്‍ പി.വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു.
വാര്‍ദ്ധക്യത്തിന്റെ അവശതകളിലും ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകാന്‍ മലയാളികളുടെ തമാശക്കാരനായ മുത്തശ്ശന്‍ എത്തി. ചക്രക്കസേരയിലിരുത്തി കാറിലാണ് അദ്ദേഹത്തെ മകന്‍ ഹൈക്കോടതിയിലെത്തിച്ചത്.
അച്ഛന്റെ മനസ്സും കരുതലുമാണ് താന്‍ ഈ പദവിയിലെത്താന്‍ കാരണമെന്ന് ജസ്റ്റീസ് കുഞ്ഞികൃഷ്ണന്‍ ചടങ്ങിനു ശേഷം വ്യക്തമാക്കി. അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രവും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ദേശാടനത്തിലെ മുത്തശ്ശനില്‍ തുടങ്ങി ഇരുപത്തിയഞ്ചോളം മലയാളം, തമിഴ് ചിത്രങ്ങളില്‍ കഴിവു തെളിയിച്ച നടനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം വടുതലയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.
Keywords: Actor Unnikrishnan Namboothiri, Son P.V Kunjikrishnan, Highcourt Justice

COMMENTS