ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ അടിവരയിട്ടു പറയുമ്പോൾ അത്ബിജെപിക്ക് കനത്ത ആഘാതമാ...
ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ അടിവരയിട്ടു പറയുമ്പോൾ അത്ബിജെപിക്ക് കനത്ത ആഘാതമായി.
അരവിന്ദ് കെജ് രിവാളിനെ ഏതുവിധത്തിലും അട്ടിമറിച്ച് ഭരണം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്ത് നിന്നിട്ടും പരാജയപ്പെട്ടതിനെ കുറിച്ച് ബിജെപി പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്.
ആകെയുള്ള 70 സീറ്റിൽ ഭരണം പിടിക്കാൻ 36 സീറ്റ് മതിയെന്നിരിക്കെ, അമ്പതോളം സീറ്റ് ബിജെപി നേടുമെന്നാണ് മിക്ക പ്രവചനങ്ങളും പറയുന്നത്.
ഒരു പ്രവചനത്തിൽ പോലും ബിജെപിക്ക് മേൽക്കൈ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് വേണ്ടി പ്രചാരവേല ചെയ്യുന്ന റിപ്പബ്ലിക് ടിവി പോലും ആം ആദ്മി പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്ന് അടിവരയിട്ട് പറയുന്നു.
പതിനൊന്നാം തീയതിയാണ് വോട്ടെണ്ണൽ. ബിജെപി 20 മുതൽ 25 വരെ സീറ്റ് വരെ നേടുമെന്ന് പ്രവചനങ്ങൾ പറയുമ്പോൾ കോൺഗ്രസ് പ്രകടനം ആകട്ടെ അതിദയനീയമാണ്. ഒന്നുമുതൽ അഞ്ചുവരെ സീറ്റാണ് മിക്ക പ്രവചനങ്ങളും കോൺഗ്രസിനായി പറയുന്നത്.
ദീർഘകാലം ഡൽഹി ഭരിച്ച കോൺഗ്രസ് പാർട്ടി ചിത്രത്തിൽ പോലും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അരവിന്ദ് കെജ് രിവാളിനെ ഒതുക്കാൻ വേണ്ടി ബിജെപി നടത്തിയ ശ്രമങ്ങളെല്ലാം ഫലത്തിൽ അവർക്ക് തിരിച്ചടിയാകുന്നു എന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷവും അരവിന്ദ് കെജ്‌രിവാളിനെ ഭരിക്കാൻ അനുവദിക്കാതെ ശ്വാസം മുട്ടിക്കുകയായിരുന്നു കേന്ദ്രത്തിലെ ബിജെപി സർക്കാർ. അതിന് ജനം കൊടുത്ത തിരിച്ചടിയാണ് എന്നാണ് ആം ആദ്മി പാർട്ടി നേതൃത്വം പറയുന്നത്
Keywords: Aam Aadmi Party, BJP, Arvind Kejriwal

COMMENTS