ന്യൂഡല്‍ഹി: രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്‍.ആര്‍ മാധവമേനോന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കും. തിരുവനന്തപുരം ...
ന്യൂഡല്‍ഹി: രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്‍.ആര്‍ മാധവമേനോന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കും. തിരുവനന്തപുരം സ്വദേശിയായ ആത്മീയാചാര്യന്‍ മുംതാസ് അലി എന്ന ശ്രീ എമ്മിനും പത്മഭൂഷണ്‍ നല്കി ആദരിക്കും.
കേരളത്തിന്റെ അന്യംനിന്നുപോകുന്ന പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളിയുടെ ആചാര്യ മൂഴിക്കല്‍ പങ്കജാക്ഷി, ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ കുഞ്ഞോള്‍ എന്നിവര്‍ക്ക് പത്മശ്രീ നല്കും.
അരുണാചല്‍ പ്രദേശില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്‍ സത്യനാരായണ്‍ മുണ്ടയൂരിനും പത്മശ്രീ ലഭിക്കും. നാലു പതിറ്റാണ്ടായി അരുണാചല്‍ പ്രദേശിലെ വിദൂര പ്രദേശങ്ങളില്‍ വിദ്യാഭ്യാസ രംഗത്തും വായനാസംസ്‌കാരം വളര്‍ത്തുന്നതിലും പ്രവര്‍ത്തിക്കുന്നയാളാണ് സത്യനാരായണ്‍ മുണ്ടയൂര്‍.
കേരളത്തില്‍ ജനിച്ച ഇദ്ദേഹം മുംബയിലെ റവന്യൂവകുപ്പിലെ ജോലി ഉപേക്ഷിച്ച് 1979ല്‍ അരുണാചല്‍ പ്രദേശിലെ ലോഹിതിലേക്ക് പോയി. അങ്കിള്‍ മൂസ എന്ന പേരിലാണ് അരുണാചല്‍ നിവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
ഹിന്ദിഭാഷ പണ്ഡിതന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, സസ്യശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍ എന്നിവര്‍ക്കും പത്മശ്രീ നല്കി ആദരിക്കും.
Keywords: Sri M, Mozzhikkal Pankajakshi, Satyanaayanan Mundayur
COMMENTS