പാലക്കാട്: പൃഥ്വിരാജ്, പാര്‍വതി, സംവിധായകന്‍ കമല്‍ എന്നിവരെ ശക്തമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂ...
പാലക്കാട്: പൃഥ്വിരാജ്, പാര്‍വതി, സംവിധായകന്‍ കമല്‍ എന്നിവരെ ശക്തമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജസ്റ്റീസ് ഹേമ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടും ഇവര്‍ ഇതെക്കുറിച്ച് പ്രതികരിക്കാത്തതാണ് ശോഭയെ ചൊടിപ്പിച്ചത്.
നടിമാര്‍ തന്നെ ലൈംഗിക ചൂഷണം ഉള്‍പ്പടെ നിരവധി പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് ഇവരുടെ പ്രതികരണം വരാത്തതെന്ന് ശോഭ ചോദിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങി പ്രസംഗിക്കുന്ന ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം വ്രണപ്പെടുന്നത് കാണുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു.
സിനിമയിലെ കാസ്റ്റിങ് കൗച്ചുകാരെക്കുറിച്ച് മിണ്ടാതിരിക്കുന്ന പ്രക്ഷോഭകാരികളായ ഇവരുടെ മൗനം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം വരുമ്പോള്‍ വ്യക്തമാകുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
Keywords: Sobha Surendran, Facebook post, Cinema, Justice Hema commission

COMMENTS