കൊച്ചി: നടന് ഷെയിന്‍ നിഗം പ്രശ്നത്തില്‍ നിര്‍മ്മാതാക്കളും താരസംഘടന അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയത്തില്‍. മുടങ്ങിയ സിനികള്ക്കുള്ള നഷ...
കൊച്ചി: നടന് ഷെയിന്‍ നിഗം പ്രശ്നത്തില്‍ നിര്‍മ്മാതാക്കളും താരസംഘടന അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയത്തില്‍. മുടങ്ങിയ സിനികള്ക്കുള്ള നഷ്ടപരിഹാരമായി ഷെയിന്‍ ഒരു കോടി രൂപ നല്‍കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം അമ്മ തള്ളുകയായിരുന്നു.
മുന്‍പെങ്ങുമില്ലാത്ത കീഴ്വഴക്കമാണ് ഇതെന്നും ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.
ഷെയിനിനെ മാനസികമായി തളര്‍ത്തുന്നതാണ് നിര്‍മ്മാതാക്കളുടെ നിലപാടെന്നും ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്കു നല്‍കിയിരുന്നതായും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
അമ്മയുടെ ആവശ്യപ്രകാരം ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആവശ്യം അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
Keywords: Shane Nigam, AMMA, Producers, One crore

COMMENTS