സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: തൂക്കുകയറിലേക്കു നിമിഷങ്ങളെണ്ണാന്‍ തുടങ്ങിയ നിര്‍ഭയ കേസ് പ്രതികള്‍ പുതിയ വാദവുമായി രംഗത്ത്. ജയിലില്‍ തങ്ങള്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: തൂക്കുകയറിലേക്കു നിമിഷങ്ങളെണ്ണാന്‍ തുടങ്ങിയ നിര്‍ഭയ കേസ് പ്രതികള്‍ പുതിയ വാദവുമായി രംഗത്ത്. ജയിലില്‍ തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നതാണ് ഇവരുടെ പുതിയ വാദം.
ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചാണ് പ്രതികള്‍ പുതിയ വാദമുന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
മുകേഷ് സിംഗ് എന്ന പ്രതിയുടെ അഭിഭാഷക അഞ്ജന പ്രകാശാണ്
പുതിയ വാദവുമായെത്തിയത്.
ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നിലപാടിനെതിരേ മുകേഷ് സിങ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയാനിരിക്കുകയാണ്.
തനിക്ക് വധശിക്ഷ മാത്രമാണ് കോടതി വിധിച്ചതെന്നും അതിനൊപ്പം ലൈംഗികമായി പീഡിപ്പിക്കാനും വിധിച്ചിരുന്നോ എന്നാണ് ഇയാള്‍ പുതിയ ഹര്‍ജിയില്‍ ചോദിക്കുന്നത്.
രാഷ്ട്രപതി ഏതു സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്റെ അഭിഭാഷക അഞ്ജന പ്രകാശ് കോടതിയെ ധരിപ്പിച്ചു.
ഈ വാദത്തിനു പരിമിതമായ പശ്ചാത്തലമേയുള്ളൂ എന്നും ദയാഹര്‍ജി തള്ളുകയോ കൊള്ളുകയോ ചെയ്യാനുള്ള രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാന്‍ കോടതിക്ക് തീരെ ചെറിയ അധികാരമേ ഉള്ളൂവെന്ന് ജസ്റ്റിസ് ഭാനുമതി ചൂണ്ടിക്കാട്ടി.
മുകേഷ് സിംഗിന്റെ സഹോദരന്‍ രാംസിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നില്ലെന്നും അതൊരു കൊലപാതകമായിരുന്നുവെന്നും നിര്‍ഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു.
എന്നാല്‍, അവസാന നിമിഷം പ്രതി ഉന്നയിച്ചിരിക്കുന്ന ഇത്തരം വാദങ്ങള്‍ ദയാഹര്‍ജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ജയിലില്‍ ഉപദ്രവം നേരിട്ടെന്നു പറയുന്നത് സത്യമാണെങ്കില്‍ തന്നെയും അതു വധശിക്ഷ ഒഴിവാക്കപ്പെടുന്നതിനു കാരണമാവുന്നില്ല. വധശിക്ഷ വിധിച്ചിരിക്കുന്നത് നിരപരാധിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനും അതിനു ശേഷം മാരകമായി ശാരീരികമായി ഉപദ്രവിച്ചതിനുമാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
Summary: Nirbhaya case convict Mukesh Singh was sexually abused in Tihar Jail, his lawyer Anjana Prakash told the Supreme Court on Tuesday during a hearing seeking judicial review of the rejection of his mercy petition by the President.
Keywords: Nirbhaya case, Mukesh Singh , Sexually abused, Tihar Jail, Lawyer, Anjana Prakash, Supreme Court , Mercy petition, President, , Solitary confinement

COMMENTS