ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന തുടങ്ങിയ മുഹൂർത്തത്തിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ചക്രവാളത്തിൽ ഉദിച്...
ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന തുടങ്ങിയ മുഹൂർത്തത്തിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
ചക്രവാളത്തിൽ ഉദിച്ചുയർന്ന മകരനക്ഷത്രത്തെയും മകരജ്യോതിയും സാക്ഷിയാക്കി പതിനായിരങ്ങളാണ് അയ്യപ്പസ്വാമിയെ ദർശിക്കാൻ എത്തിയത് .
സന്നിധാനത്തും പരിസരത്തും പുൽമേട്ടിലുമെല്ലാം മകരജ്യോതി ദർശിക്കാൻ വൻ ജനാവലി ആയിരുന്നു. പന്തളത്തു നിന്നു കൊണ്ടുവന്ന തിരുവാഭരണം വൈകുന്നേരം ആറരയോടെ സന്നിധാനത്ത് എത്തിച്ച് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി സന്നിധാനത്തേക്ക് കൊണ്ടുവന്നത്.
Keywords: Sabarimala, Lord Ayyappa, Makarajyothi, Darshan

COMMENTS