തിരുവനന്തപുരം: ചുരുക്കം ചില രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിനിമയിലേക്ക്. നിഖില്‍ മാധവ് സംവിധാനം ചെയ...
തിരുവനന്തപുരം: ചുരുക്കം ചില രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിനിമയിലേക്ക്. നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന `ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന ചിത്രത്തിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. ഇതില്‍ രാഷ്ട്രീയ നേതാവിന്റെ വേഷം തന്നെയാണ് അദ്ദേഹം ചെയ്യുന്നത്. നടന്‍ അഷ്‌കര്‍ സൗദാണ് ചിത്രത്തിലെ നായകന്‍.
ധര്‍മ്മജന്‍, ഭീമന്‍ രഘു, നീന കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കുള്ള രാഷ്ട്രീയനേതാവായതിനാല്‍ ചെന്നിത്തലയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ചിത്രീകരണം നടക്കുക. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്.
നേരത്തെ രാഷ്ട്രീയ നേതാക്കള്‍ തന്നെ രാഷ്ട്രീയക്കാരായി വരുന്ന സിനിമകള്‍ വന്നിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.സി ജോര്‍ജ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് രാഷ്ട്രീയക്കാരായി സിനിമയിലും തിളങ്ങിയ നേതാക്കള്‍.
Keywords: Remesh Chennithala, Cinema, Politics, Drama

COMMENTS