ന്യൂഡല്‍ഹി : ഹെലികോപ്ടറിന് ഇറങ്ങാന്‍ സൗകര്യമില്ലാത്തത് ഉള്‍പ്പെടെ കാരണങ്ങളാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനം ഒഴിവാക്കി....
ന്യൂഡല്‍ഹി : ഹെലികോപ്ടറിന് ഇറങ്ങാന്‍ സൗകര്യമില്ലാത്തത് ഉള്‍പ്പെടെ കാരണങ്ങളാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനം ഒഴിവാക്കി.
രാഷ്ട്രപതി ഭവനില്‍ നിന്നു കേരള സര്‍ക്കാരിനു കിട്ടിയ യാത്രാപരിപാടിയില്‍ ശബരിമല ദര്‍ശനത്തെക്കുറിച്ചു പരാമര്‍ശമില്ല. ഫലത്തില്‍ ലക്ഷദ്വീപ് യാത്രയ്‌ക്കെത്തുന്ന രാഷ്ട്രപതി കൊച്ചിയില്‍ തങ്ങുക മാത്രമാവും ഉണ്ടാവുക.
ഈ മാസം ആറിന് ഉച്ചതിരിഞ്ഞ് രാഷ്ട്രപതി കൊച്ചിയിലെത്തും. കൊച്ചിയിലെ താജ് ഹോട്ടലില്‍ താമസിക്കും. പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതാം തീയതി തിരിച്ചുകൊച്ചിയിലെത്തി ഡല്‍ഹിയിലേക്കു പോകും.
രാഷ്ട്രപതി ഭവനില്‍ നിന്നു പൊതുഭരണവകുപ്പിന് കിട്ടിയ യാത്രാപരിപാടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
വന്‍ ഭക്തജനത്തിരക്കുള്ള ഈ വേളയില്‍ രാഷ്്ട്രപതി ശബരിമലയിലെത്തിയാല്‍ലുള്ള അസൗകര്യങ്ങളെക്കുറിച്ചു പത്തനംതിട്ട കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
രാഷ്ട്രപതിയുടെ ഹെലികോപ്ടറിന് ഇറങ്ങാന്‍ ശബരിമല പരിസരത്ത് സൗകര്യമില്ല. പാണ്ടിത്താവളത്തിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. കോപ്ടര്‍ ഇറക്കാന്‍ പാകത്തിലാണ് ഈ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ സുരക്ഷയുടെ കാര്യത്തില്‍ പക്ഷേ, എല്ലാ സുരക്ഷാ വിഭാഗങ്ങളും തൃപ്തരായിരുന്നില്ല.
തിങ്കളാഴ്ച രാഷ്ട്രപതി എത്തിയാല്‍ തിരക്കിട്ട് സുരക്ഷ ഒരുക്കുന്നതിനു പൊലീസിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കുന്നതിലെ പരിമിതികള്‍ വകുപ്പുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കേരളം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിച്ചിരുന്നു.
ഇതോടെയാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ രാഷ്ട്രപതി ഭവന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
Keywords: Lord Ayyappa, Sabarimala, Ramnath Kovind, Darshan, Pathanamthitta
COMMENTS