ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ കന്നുകാലി മേയ്ക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി നിയന്ത്രണ രേഖ കടന്ന രണ്ടു ഗ്രാമീണരെ പാകിസ്ഥാൻ സൈന്യം വെ...
ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ കന്നുകാലി മേയ്ക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി നിയന്ത്രണ രേഖ കടന്ന രണ്ടു ഗ്രാമീണരെ പാകിസ്ഥാൻ സൈന്യം വെടിവെച്ചു കൊന്നു.
വെടിയേറ്റ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മുഹമ്മദ് അസ്ലം, അൽത്താഫ് ഹുസൈൻ എന്നിവരാണ് വെടിയേറ്റുമരിച്ച ഗ്രാമീണർ.
അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നുപോയ ഗ്രാമീണരെ പാകിസ്ഥാൻ പട്ടാളം നിഷ്കരുണം വെടിവെച്ചു കൊല്ലുകയായിരുന്നു. രാവിലെ 11 മണിയോടെ പൂഞ്ചിലെ തന്നെ മറ്റൊരു മേഖലയിൽ ഇന്ത്യൻ ആർമിയുടെ രണ്ട് പോർട്ടർമാരെ പാകിസ്താൻ സേന വെടിവെച്ചു കൊന്നു.
ഈ സംഭവങ്ങളെ തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഇതോടെ പൂഞ്ച് സെക്ടറിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പാകിസ്താനിൽനിന്ന് സമാനമായ രീതിയിൽ ഗ്രാമീണർ അബദ്ധത്തിൽ ഇന്ത്യയിലേക്കു വന്നുപെടാറുണ്ട്. അത്തരക്കാരെ ഇന്ത്യൻ സേന പിടികൂടി തിരിച്ചയയ്ക്കുകയാണ് പതിവ്.
Summary: Pakistan army shot dead two Indianvillegers mistakenly crossed LOC in Punch sector of Jammu and Kashmir.
Keywords: India, Pakistan, Army, Punch

COMMENTS