ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷ ലഭിച്ച പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. ട്വിറ്ററ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷ ലഭിച്ച പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. ട്വിറ്ററിലൂടെയാണ് അവര്‍ ആവശ്യമുന്നയിച്ചത്.
പ്രതികളുടെ വധശിക്ഷ നീട്ടിവച്ചപ്പോള്‍ അതില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്താണ് അവര്‍ ആവശ്യമുന്നയിച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
അതേസമയം ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നിര്‍ഭയയുടെ അമ്മ ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. പീഡകരെ പിന്തുണച്ചാണ് ഇവര്‍ സംസാരിക്കുന്നതെന്നും ഇവരെപ്പോലുള്ളവര്‍ കാരണമാണ് പീഡനക്കേസുകളിലെ ഇരകള്‍ക്ക് നീതി ലഭിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ ഫെബ്രുവരി ഒന്നിനാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസിലെ ഒരു പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ മറ്റു മൂന്നു പ്രതികളും കൂടി ദയാഹര്‍ജി നല്‍കുകയാണെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ ഇനിയും കാലതാമസമുണ്ടായേക്കും.
Keywords: Indira Jaisingh, Nirbhaya case, Forgive, Victims

COMMENTS