ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ നല്...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ നല്‍കിയിരുന്ന തിരുത്തല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്.
പെണ്‍കുട്ടിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയത്. കേസ് പരിഗണിച്ച ജസ്റ്റീസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബഞ്ച് പത്തു മിനിറ്റിനുള്ളില്‍ തന്നെ ഇതിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ഇനി പ്രതികള്‍ക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കാന് ഒരു അവസരം കൂടി ബാക്കിയുണ്ട്. ഈ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് രാവിലെ ഏഴുമണിക്ക് നടത്താനാണ് ഡല്‍ഹി പട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: Nirbhaya case, Supreme court, Dismissed, President
COMMENTS