ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഫെബ്രുവരി ഒന്നിനു രാവിലെ ആറുമണിക്കു തൂക്കിലേറ്റാന്‍ ഡല്‍ഹിയിലെ പട്യാല ഹൗ...
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഫെബ്രുവരി ഒന്നിനു രാവിലെ ആറുമണിക്കു തൂക്കിലേറ്റാന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി പുതിയ വാറന്റ് പുറപ്പെടുവിച്ചു.
വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നത് ഈ മാസം 22 നായിരുന്നു. ഈ തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു അഡിഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറ പുതിയ വാറന്റ് പുറപ്പെടുവിച്ചത്.
വിനയ് ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ സിംഗ്, പവന് ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റുക.
തിഹാര്‍ ജയില്‍ അധികൃതര്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിയോട് അപേക്ഷിക്കുകയായിരുന്നു. മുകേഷ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് വെള്ളിയാഴ്ച തള്ളിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്ഫാന് അഹമ്മദ് കോടതിയെ അറിയിച്ചു.
23 കാരിയായ പാരാമെഡിക് വിദ്യാര്‍ത്ഥിയെ 2012 ഡിസംബര്‍ 16 അര്‍ദ്ധരാത്രിയില്‍ തെക്കന്‍ ഡല്‍ഹിയിലെ ഓടുന്ന ബസ്സില്‍ ആറ് പേര് കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നു റോഡിലുപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി, 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
രാഷ്ട്രപതി ദയാഹര്‍ജി തളളിയതിനു പിന്നാലെയാണ് കോടതി തൂക്കിലേറ്റുന്ന ദിവസം പ്രഖ്യാപിച്ചത്. ജനുവരി 17-ാം തീയതി കൂടി കണക്കാക്കി നിയമം അനുവദിക്കുന്നതനുസരിച്ച് പതിനാലാം ദിവസമാണ് ഇവരെ തൂക്കിലേറ്റുന്നത്.
ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസം കഴിഞ്ഞേ തൂക്കിലേറ്റാന്‍ പാടുള്ളൂ എന്നതാണ് നിയമം. പക്ഷേ, ഈ തീയതിയും നീളാനാണ് സാദ്ധ്യത. അടുത്ത പ്രതി ദയാഹര്‍ജി കൊടുത്താല്‍ അതും തള്ളി പിന്നെയും കാത്തിരുന്ന ശേഷമേ തൂക്കിലേറ്റല്‍ നടക്കാനിടയുള്ളൂ.
Keywords: Nirbhaya Case, Supreme Court

COMMENTS