ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനുണ്ടാവില്ലെന്ന് ഉറപ്പായി. പ്രതീക്ഷിച്ചതുപോലെ, കേസിലെ മറ്റൊരു പ്രതിയായ വിന...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനുണ്ടാവില്ലെന്ന് ഉറപ്പായി. പ്രതീക്ഷിച്ചതുപോലെ, കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ ദയാഹര്‍ജിയുമായി രാഷ്ട്രപതിക്കു മുന്നിലെത്തി.
തൂക്കുകയര്‍ നീട്ടിക്കിട്ടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതികള്‍ ഓരോരുത്തരായി ദയാഹര്‍ജി ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇനി രാഷ്ട്രപതി ദയാഹര്‍ജിയില്‍ എന്തു തീരുമാനമെടുക്കുമെന്ന് അറിയേണ്ടതുണ്ട്. തള്ളിയാല്‍ പിന്നെയും ചട്ടപ്രകാരം വധശിക്ഷ 15 ദിവസംകഴിഞ്ഞു മാത്രമേ നടപ്പാക്കാനാവൂ.
ജുഡിഷ്യല്‍ നടപടികള്‍ക്കിടെ തന്റെ കക്ഷി നിരവധി തവണ ജയിലില്‍ മരിച്ചുവെന്നാണ് കുറ്റവാളി വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ പി സിംഗ് ദയാഹര്‍ജിയില്‍ പറയുന്നത്.
മുകേഷ് സിംഗ്, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നീ പ്രതികള്‍ക്കൊപ്പം 26 കാരനായ വിനയ് ശര്‍മയേയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഓരേ കുറ്റത്തിന്റെ ഭാഗമായ പ്രതികളായതിനാല്‍ നാലു പേരെയും ഒരേ ദിവസം ഒരേ സമയത്തു മാത്രമേ തൂക്കിക്കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
ഇതിനിടെ, മറ്റൊരു പ്രതി അക്ഷയ് സിംഗ് വധശിക്ഷാ ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതും വധശിക്ഷ നടപ്പാക്കുന്നതു വൈകാന്‍ കാരണമാവും.
അക്ഷയ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജി ജഡ്ജിമാര്‍ ചേംബറില്‍ കേള്‍ക്കും. തുറന്ന കോടതിയില്‍ വാദമുണ്ടാവില്ല. തിരുത്തല്‍ ഹര്‍ജി നിരാകരിക്കപ്പെട്ടാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്കാന്‍ അവസരം അദ്ദേഹത്തിന് ലഭിക്കും.
നാലുപേരെയും ജനുവരി 22 ന് തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികളില്‍ നിന്നുള്ള അപ്പീലുകള്‍ നിമിത്തം കാലതാമസം വന്നുകൊണ്ടിരിക്കുകയാണ്.
കോടതിക്കും രാഷ്ട്രപതിക്കും മുമ്പിലുള്ള ഈ നിവേദനങ്ങള്‍ വധശിക്ഷ വൈകിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്നും സമയം പാഴാക്കാനാണ് അവര്‍ ഇത് ചെയ്യുന്നതെന്നും എല്ലാ കുറ്റവാളികളെയും ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റണമെന്നും ഇരയുടെ അമ്മ ആശാ ദേവി പറഞ്ഞു.
Keywords: Supreme Court , Nirbhaya rape , President Ram Nath Kovind,
Convict, Vinay Sharma, lawyer, AP Singh, Mercy petition
COMMENTS