ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. ജനുവരി പത്തിന് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നി...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. ജനുവരി പത്തിന് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു എന്നു കാട്ടി വിജ്ഞാപനം ഇറക്കിയിരുന്നു.
ഇതിനു പിന്നാലെ യു.പി സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നു. ഏതാണ്ട് 40,000 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് യു.പി സര്‍ക്കാര്‍ കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധമുണ്ടോയെന്നുള്ള കാര്യം വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ലീഗ്ഈ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ദേശീയ ജനസംഖ്യ രജിസ്റ്ററിനോടനുബന്ധിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിന്റെ പുതിയ നടപടി.
Keywords: Supreme court, CAA, Muslim legue, Uttarpradesh

COMMENTS