കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ റാലി കൊച്ചിയില്‍ സംഘടിപ്പിച്ച് മുസ്ലിം സംഘടനകള്‍. ഇന്ത്യയില്‍ ജനിച്...
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ റാലി കൊച്ചിയില്‍ സംഘടിപ്പിച്ച് മുസ്ലിം സംഘടനകള്‍.
ഇന്ത്യയില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.#Kerala uniting against National Register of Citizens (NRC) & #CitizenshipAmendmentAct, CAA at #Kochi#CAA_NRC_Protests #IndiansAgainstCAA #IndiaRejectsCAA_NRC pic.twitter.com/Rc97hSoapy— Samiullah Khan (@ProSamiKhan) January 1, 2020
പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍, ടി.ജെ. വിനോദ്, മാത്യു കുഴല്‍നാടന്‍, ജസ്റ്റിസ് ഗോഡ്സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, വിവിധ മതസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. മുസ്ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മഹാറാലിയും സമരപ്രഖ്യാപന സമ്മേളനവും സംഘടിപ്പിച്ചത്.
— subaik p m (@subaikmuhammed) January 1, 2020
വിവിധ ജില്ലകളിലെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പേരാണ് എത്തിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേന്ദ്രീകരിച്ചശേഷം മൂന്നു മണിയോടെ മഹാറാലിയായി മറൈന്‍ ഡ്രൈവിലേക്ക് പോവുകയായിരുന്നു.
നോ സി.എ.എ, നോ എന്‍.ആര്‍.സി എന്നെഴുതിയ തൊപ്പി ധരിച്ചാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.
സ്വാഗതസംഘം ചെയര്‍മാന്‍ ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. ലക്ഷക്കണക്കിനു പേരാണ് ആസാദി വിളികളുമായി റാലിയില്‍ അണിനിരന്നത്. മറൈന്‍ ഡ്രൈവില്‍ യോഗം അവസാനിക്കുമ്പോഴും വേദിയിലേക്കുള്ള പ്രവാഹം തുടരുകയായിരുന്നു.
COMMENTS