കാണ്‍പുര്‍: രണ്ടു വര്‍ഷം മുന്‍പ് കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മയെ, കേസ് പിന്‍വലിക്കാത്തതിന് പ്രതികള്‍ വീട്ടില്‍ കയറി അട...
കാണ്‍പുര്‍: രണ്ടു വര്‍ഷം മുന്‍പ് കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മയെ, കേസ് പിന്‍വലിക്കാത്തതിന് പ്രതികള്‍ വീട്ടില്‍ കയറി അടിച്ചുകൊന്നു.
ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലോകമാകമാനം ശ്രദ്ധനേടിയ നിര്‍ഭയ കേസിലെ പ്രതികള്‍ തൂക്കുകയര്‍ കാത്തു കിടക്കുമ്പോഴാണ് അതിലും ക്രൂരമായ സംഭവം തൊട്ടടുത്ത് യുപിയില്‍ അരങ്ങേറിയിരിക്കുന്നത്.
2018ലാണ് പതിമൂന്നുകാരിയെ മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരായിരുന്നു പ്രതികള്‍. അറസ്റ്റിലായ ഇവര്‍ അടുത്തിടെ ജാമ്യത്തിലിറങ്ങി.
പ്രതികള്‍ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്നു ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് നാല്പതുകാരിയായ അമ്മയെ കുട്ടിയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ടു ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. ബന്ധുവായ മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. അവരും ആശുപത്രിയിലാണ്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ പൊലീസ് ഉണര്‍ന്നത്. മൂന്നു പ്രതികളെ പിടികൂടി. മൂന്നുപേര്‍ ഒളിവിലാണ്.
കേസ് ദുര്‍ബലമായി എഴുതിയുണ്ടാക്കിയതിനാലാണ് പ്രതികള്‍ക്കു കോടതി ജാമ്യമനുവദിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അടുത്ത വീട്ടിലെ ടെറസില്‍ നിന്ന് ആരോ പകര്‍ത്തിയ അഞ്ചു സെക്കന്‍ഡ് ഉള്ള വീഡിയോയാണ് സംഭവത്തില്‍ നിര്‍ണായക തെളിവായിരിക്കുന്നത്.
ഏറ്റുമുട്ടലിലൂടെയാണ് ഒരു പ്രതിയെ അറസ്റ്റുചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് അശ്രദ്ധയൊന്നുമുണ്ടായിട്ടില്ലെന്നും കേസ് ഗൗരവമായി കണ്ട് മുന്നോട്ടു പോവുകയാണെന്നും കാണ്‍പുര്‍ എസ് പി അനന്ത് ദേവ് പറഞ്ഞു.
Summary: A teenage rape victim's 40 year old mother molested by six member gang, died at a hospital in Kanpur, Uttarpradesh. Police nabbed three culprits.
Keywords: Uttar Pradesh, Kanpur, Rape victim, Abid, Mintu, Mahboob, Chaand Babu, Jameel , Firoz
COMMENTS