കണ്ണൂർ : കണ്ണൂരിലെ അമ്പായത്തോട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ പക്കൽ തോക്ക് ഉൾ...
സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ പക്കൽ തോക്ക് ഉൾപ്പെടെ ആയുധങ്ങളും ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇവർ ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖ ലേഖ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് . അമ്പായത്തോട് മേഖലയിൽ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടണമെന്ന് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ പോസ്റ്ററിൽ പരാമർശമുണ്ട് . ഈ മാസം 31ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
വിവരത്തെ തുടർന്ന് മേഖലയിൽ വൻ പൊലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Maoists, Kannur, Ambayathodu
COMMENTS