അക്ഷരാര്‍ത്ഥത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി എല്‍.ഡി.എഫ് ഒരുക്കിയ മനുമഹാശൃംഖല പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ഏറ്റവും വലിയ സമരമായി മാറി. ...
അക്ഷരാര്‍ത്ഥത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി എല്‍.ഡി.എഫ് ഒരുക്കിയ മനുമഹാശൃംഖല പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ഏറ്റവും വലിയ സമരമായി മാറി.
70ലക്ഷം പേര്‍ അണിചേരുമെന്ന സംഘാടകരുടെ അവകാശവാദം തെറ്റിയില്ലെന്നാണ് മനുമഹാശൃംഖലയ്ക്കു ലഭിച്ച പിന്തുണ വ്യക്തമാക്കുന്നത്.കളിയിക്കാവിള മുതല്‍ കാസര്‍കോട് വൈകുന്നേരം നാലു മണിക്കു ജനം തോളോടുതോള്‍ ചേര്‍ന്ന് അണിനിരക്കുകയായിരുന്നു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള കാസര്‍കോട്ട് ആദ്യ കണ്ണിയായി. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി കളിയിക്കാവിളയില്‍ അവസാന കണ്ണിയായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ തിരുവനന്തപുരം പാളയത്ത് മനുഷ്യമഹാശൃംഖലയുടെ ഭാഗമായി.
റോഡിന്റെ വലതുഭാഗം ചേര്‍ന്നായിരിന്നു ജനമതില്‍ ഉയര്‍ന്നത്.
ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട്, പ്രതിജ്ഞ ചൊല്ലിയാണ് മനുഷ്യ മഹാശൃംഖല രൂപംകൊണ്ടത്. ഒരുമണിക്കൂര്‍ നീളുന്ന പരിപാടിക്കു ശേഷം 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കുകയാണ്.
രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ശൃംഖകലയുടെ ഭാഗമായി.
Keywords: Kerala, LDF, Manushyamaha Srunghala, CAA, DYFI
COMMENTS