കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. ഐ വി ബാബു (54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത...
കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. ഐ വി ബാബു (54) അന്തരിച്ചു.
മഞ്ഞപ്പിത്ത രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററാണ് ഇല്ലത്ത് വയലക്കര ഐ വി ബാബു.
ദേശാഭിമാനിയിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. അറിയപ്പെടുന്ന പ്രഭാഷകനുമാണ്. മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മംഗളം ദിപനത്രത്തില് ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അണ് എയ്ഡഡ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
മലയാളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ് എന്ന പുസ്തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്. അമ്മ: സുശീല.
ലതയാണ് ഭാര്യ. അക്ഷയ്, നിരഞ്ജന എന്നിവര്‍ മക്കളാണ്. കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയാണ്. ഇപ്പോള്‍ വടകരയിലാണ് താമസം. വൈകിട്ട് 5.30ന് പാനൂരിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.
Keywords: IV Babu, Journalist, Malayalam Media
COMMENTS