ശബരിമല: ശബരിമല സന്നിധാനം മകരജ്യോതി ദര്‍ശനത്തിനൊരുങ്ങി. ബുധനാഴ്ച വൈകിട്ട് 6.45 നാണ് മകര ജ്യോതി ദര്‍ശനം. ഇതിനായി പൊലീസ് ശക്തമായ സുരക്ഷയാണ...
ശബരിമല: ശബരിമല സന്നിധാനം മകരജ്യോതി ദര്‍ശനത്തിനൊരുങ്ങി. ബുധനാഴ്ച വൈകിട്ട് 6.45 നാണ് മകര ജ്യോതി ദര്‍ശനം. ഇതിനായി പൊലീസ് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
പന്തളത്തു നിന്ന് തിങ്കളാഴ്ച വൈകിട്ട് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.15 ന് ശരംകുത്തിയിലെത്തും. തുടര്‍ന്ന് ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ ചേര്‍ന്ന് ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.
സന്നിധാനത്ത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പേടകങ്ങള്‍ ഏറ്റുവാങ്ങും. ശേഷം 6.30 ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതോടൊപ്പം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കുകയും ചെയ്യും.
Keywords: Makaravilakku, Sabarimala temple, Today, Makarajyothi

COMMENTS