കലിഫോര്‍ണി: അമേരിക്കയുടെ വിഖ്യാത ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ ഒന്‍പതു പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ...
കലിഫോര്‍ണി: അമേരിക്കയുടെ വിഖ്യാത ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ ഒന്‍പതു പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു.
കലിഫോര്‍ണിയയ്ക്കടുത്ത് കലബസിലാണ് ദുരന്തം. എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്‌കറ്റ് ബോള്‍ താരമായാണ് 41കാരനായ കോബി ബ്രയന്റ് വിലയിരുത്തപ്പെടുന്നത്.
പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും കോപ്റ്ററിലുണ്ടായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് പ്രൊഫഷണല്‍ ടീമായ ലേക്കേഴ്‌സിനായി കളിച്ച 20 സീസണുകളില്‍ 18ലും കോബിയായിരുന്നു മികച്ച താരം. കോബിയുടെ നേതൃത്വത്തിലാണ് അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ ലേക്കേഴ്‌സിനു കപ്പുയര്‍ത്താനായത്.
എന്‍ബിഎയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഗെയിം ടോട്ടലും കോബിയുടെ പേരിലാണ്.
2008, 2012 ഒളിംപിക്‌സുകളില്‍ അമേരിക്കയ്ക്ക് ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടിക്കൊടുത്തതിലും കോബിയുടെ സംഭാവനയായിരുന്നു പ്രധാനം.
ബാസ്‌കറ്റ് ബോള്‍ താരമായ മകള്‍ ജിയാന്നയെ പരിശീലനത്തിനു കൊണ്ടുപോവുകയായിരുന്നു കോബി. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
Summary: Kobe Bryant, one of the NBA’s all-time greatest players whose international stardom transcended basketball, was killed at age 41 on Sunday in a helicopter crash near Los Angeles along with his 13-year-old daughter and seven others on board, officials said.
Keywords: Kobe Bryant, NBA, International stardom, Basketball, Helicopter crash, Los Angeles, Jianna
COMMENTS