മാത്യു കെ തോമസ് ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപം 180 യാത്രക്കാരുമായി യുക്രേനിയന്‍ വിമാന...
മാത്യു കെ തോമസ്
ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപം 180 യാത്രക്കാരുമായി യുക്രേനിയന്‍ വിമാനം തകര്‍ന്നുവീണത് മിസൈൽ ഏറ്റിട്ടാണെന്ന സംശയം ബലപ്പെടുന്നു.
റഷ്യൻ നിർമ്മിത ടോർ മിസൈൽ ഏറ്റാണ് വിമാനം വീണതെന്നാണ് പൊതു അനുമാനം. യുക്രൈൻ വൈമാനിക വിദഗ്ധരും അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണും സമാനമായ അഭിപ്രായം പങ്കു വച്ചു.
വിമാന ദുരന്തത്തെക്കുറിച്ച് പഠിക്കുന്നതിനായി യുക്രൈനിൽ നിന്ന് 45 അംഗ സംഘം ഇറാനിൽ എത്തിയിട്ടുണ്ട്. വിമാനത്തിന്റെ നാശാവശിഷ്ടങ്ങൾ അവർ വിശദമായി പരിശോധിച്ച് വരികയാണ്. നിശാവശിഷ്ടങ്ങൾക്കടുത്ത് റഷ്യൻ നിർമ്മിത ടോർ മിസൈലിന്റെ ഭാഗങ്ങളും ലഭിച്ചതോടെയാണ് മിസൈലറ്റാണ് വിമാനം വീണതെന്ന സംശയം ബലപ്പെട്ടത്. മൂന്ന് ദശാബ്ദത്തിലേറെയായി റഷ്യയിൽ നിന്ന് സംഭരിക്കുന്ന ടോർ മിസൈലിന്റെ വലിയൊരു ശേഖരം ഇറാനുണ്ട്.
ബോയിംഗ് 737-800 ജെറ്റ് വിമാനമാണ് തകര്‍ന്നത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ടെഹ്റാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ പരന്ദിന് സമീപം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
ബോയിംഗ് 737-800 ജെറ്റ് വിമാനമാണ് തകര്‍ന്നത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ടെഹ്റാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ പരന്ദിന് സമീപം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
Do technical issues often result in flaming trails to the ground? #iranplanecrash #iran #iranjet https://t.co/XybrlpXSLn— Arbitrary Nihilism (@SolveExistence) January 8, 2020
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് വിമാനം വീണത്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരന്തമാണോ വിമാനത്തിനു സംഭവിച്ചതെന്ന സംശയം ശക്തമാണ്..
വിമാനം പറന്നുയര്‍ന്നു മൂന്നാം മിനിറ്റില്‍ ആകാശത്തുവച്ചു തന്നെ അഗ്നിഗോളമായി മാറുകയും പൊട്ടിച്ചിതറുകയുമായിരുന്നു. ഇക്കാരണത്താലാണ് വിമാനം വീഴ്ത്തപ്പെട്ടതാകാമെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. ദുരന്തം സംഭവിക്കുമ്പോള്‍ വിമാനം 7,925 അടി ഉയരത്തിലായിരുന്നു. വിമാനത്തിനു തീപിടിത്തമുണ്ടായാലും ഒരു നിമിഷം കൊണ്ട് ഇങ്ങനെ തീഗോളമായി മാറാന്‍ സാദ്ധ്യതയില്ലെന്നു വൈമാനിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനം തിരിച്ചിറക്കാനും പൈലറ്റിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായില്ല. ആകാശത്തുവച്ച് വിമാനം പൊടുന്നനെ അഗ്നിഗോളമായി മാറുകയും റഡാറില്‍ നിന്നു മറയുകയുമായിരുന്നു. വിമാനത്തെ ആരാണ് ഉന്നമിട്ടതെന്ന് ഇനി വേണം വ്യക്തമാവാന്‍.
ടെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ 5: 15 ന് പുറപ്പെടേണ്ടതായിരുന്നു യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ ഈ വിമാനം. എന്നാല്‍, വൈകി പ്രാദേശിക സമയം രാവിലെ 6:12 നാണ് വിമാനം പുറപ്പട്ടത്.
ആകാശത്തേയ്ക്കുയര്‍ന്ന വിമാനം ഒരു തീഗോളമായി നിലംപൊത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാനിലെ ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി പോസ്റ്റുചെയ്ത വീഡിയോയില്‍ വ്യക്തമാണ്.
വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് ബോയിങ് കമ്പനിക്കോ അമേരിക്കയ്ക്കോ കൈമാറാൻ തയ്യാറല്ലെന്ന് ഇറാൻ പറഞ്ഞതും സംശയം ബലപ്പെടുന്നു കാരണമായിട്ടുണ്ട്.
Summary: A Ukrainian airliner carrying at least 170 passengers crashed on Wednesday due to technical problems soon after taking off from Tehran’s Imam Khomeini airport, and all aboard were killed, Iran’s state television said. The Boeing 737 belonging to Ukraine International Airlines crashed near the airport and burst into flames. “The fire is so heavy that we cannot (do) any rescue... we have 22 ambulances, four bus ambulances and a helicopter at the site,” Pirhossein Koulivand, head of Iran’s emergency services, told state television.
Keywords: Ukrainian airliner, Tehran, Imam Khomeini airport, Iran, Boeing 73, Ukraine International Airlines, Pirhossein Koulivand,
COMMENTS