മാത്യു കെ തോമസ് ദുബായ് : അമേരിക്കയുടെ ഇറാഖിലെ താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 പേരെ വധിച്ചെന്ന് ഇറാന്റെ അവകാശവാദം. 80 ...
മാത്യു കെ തോമസ്
ദുബായ് : അമേരിക്കയുടെ ഇറാഖിലെ താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 പേരെ വധിച്ചെന്ന് ഇറാന്റെ അവകാശവാദം.
80 അമേരിക്കന്‍ ഭീകരരെ വധിച്ചുവെന്നാണ് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചത്. അമേരിക്കന്‍ സേനയെ ഭീകരസംഘമായി കഴിഞ്ഞ ദിവസം ഇറാന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ സേനയുടെ നിരവധി ഹെലികോപ്ടറുകളും സൈനിക സന്നാഹങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്ന ഇറാന്‍ ദേശീയ ടെലിവിഷന്‍ പറഞ്ഞു. തങ്ങള്‍ തൊടുത്ത ഒരു മിസൈല്‍ പോലും അമേരിക്കയ്ക്കു പ്രതിരോധിക്കാനായില്ലെന്നും ടിവി ചൂണ്ടിക്കാട്ടി.
ഇറാന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ സൈനിക മേധാവി ഖ്വാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടിയാണിതെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കുകയാണെന്നും ഇറാന്റെ ഔദ്യോഗിക വക്താവ് ടിവിയിലൂടെ പ്രതികരിച്ചു. അമേരിക്ക തിരിച്ചടിക്കു മുതിര്‍ന്നാല്‍ 100ല്‍പരം കേന്ദ്രങ്ങള്‍ തിരിച്ചടിക്കാനായി നിര്‍ണിയിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
15 മിസൈലുകള്‍ ഇറാഖിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. ആക്രമണങ്ങളിലെ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണങ്ങള്‍.
ഇറാഖില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലെ സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണങ്ങള്‍. അസദ് താവളത്തിനു നേരെ 30 മിസൈലുകള്‍ പ്രയോഗിച്ചുവെന്ന്് ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ വാര്‍ത്താ വെബ്സൈറ്റ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍, 22 മിസൈലുകള്‍ തങ്ങളുടെ മണ്ണില്‍ പതിച്ചുവെന്നും ഒരു ഇറാഖി പൗരനും മരിച്ചിട്ടില്ലെന്നും ഇറാഖ് സേനാ വക്താവ് പ്രതികരിച്ചു.
ഇറാഖില്‍ നിന്നു വിട്ടുപോകണമെന്ന് അമേരിക്കന്‍ സേനയോട് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രാദേശികമായി ഇറാഖില്‍ നിന്നു വലിയ പിന്തുണയൊന്നും കിട്ടാത്ത സ്ഥിതിയിലുമാണ് അമേരിക്കന്‍ സേന. ഇറാനും ഇറാഖുമാകട്ടെ, സഖ്യരാജ്യങ്ങളെപ്പോലെ കൈകോര്‍ത്തിരിക്കുകയുമാണ്.
Summary: Iranian state television said on Wednesday that at least 80 "American terrorists" were killed in attacks involving 15 missiles Tehran launched on U.S. targets in Iraq, adding that none of the missiles were intercepted. State TV, citing a senior Revolutionary Guards source, also said Iran had 100 other targets in the region in its sights if Washington took any retaliatory measures. It also said U.S. helicopters and military equipment were "severely damaged". It did not provide evidence of how it obtained that information.
Keywords: Iran, American terrorists, Tehran, Iraq, Missiles, State TV, Revolutionary Guards, Washington, U.S. helicopters
COMMENTS