മാത്യു കെ തോമസ് ദുബായ് : നവംബറിലെ തിരഞ്ഞെടുപ്പിനു മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിച്ചതു തന്നെ നടക്കുന്നു. അമേരിക്കയു...
മാത്യു കെ തോമസ്
ദുബായ് : നവംബറിലെ തിരഞ്ഞെടുപ്പിനു മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിച്ചതു തന്നെ നടക്കുന്നു. അമേരിക്കയുടെ ഇറാഖിലെ താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ, തിരഞ്ഞെടുപ്പില്‍ ട്രംപിന് പറഞ്ഞുനില്‍ക്കാന്‍ നല്ലൊരു ആയുധം ഇറാന്‍ വച്ചുനീട്ടിയിരിക്കുകയാണ്. അമേരിക്കയെ ഇറാന്‍ ആക്രമിച്ച സ്ഥിതിക്ക് തിരിച്ചടിക്കുകയല്ലാതെ അമേരിക്കയ്ക്കു മുന്നില്‍ വഴിയില്ലെന്നു വന്നിരിക്കുകയാണ്. ഫലം ലോകമാകെ ആശങ്ക പടര്‍ത്തിക്കൊണ്ട് രണ്ട് ആണവ ശക്തികള്‍ മുഖാമുഖം നില്ക്കുന്നു.
ഇറാഖില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലെ സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണങ്ങള്‍. അമേരിക്ക കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് ആക്രമണം. അസദ് താവളത്തിനു നേരെ 30 മിസൈലുകള്‍ പ്രയോഗിച്ചുവെന്ന്് ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ വാര്‍ത്താ വെബ്സൈറ്റ് അവകാശപ്പെടുന്നു.
ഇറാഖില്‍ നിന്നു വിട്ടുപോകണമെന്ന് അമേരിക്കന്‍ സേനയോട് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രാദേശികമായി ഇറാഖില്‍ നിന്നു വലിയ പിന്തുണയൊന്നും കിട്ടാത്ത സ്ഥിതിയിലുമാണ് അമേരിക്കന്‍ സേന. ഇറാനും ഇറാഖുമാകട്ടെ, സഖ്യരാജ്യങ്ങളെപ്പോലെ കൈകോര്‍ത്തിരിക്കുകയുമാണ്.
തങ്ങളുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖ്വാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണമെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചത് ഫലത്തില്‍ ഒരു യുദ്ധപ്രഖ്യാപനം തന്നെയായി.
യു.എസ് പ്രതിരോധ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും വൈറ്റ് ഹൗസിലെത്തി കൂടിയാലോചനകള്‍ നടത്തി. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചു വിലയിരുത്തുന്നതേയുള്ളൂ എന്നാണ് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പ്രതികരിച്ചത്.
ഇറാന്‍ ആക്രമിച്ചതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥന്‍ ഹോഫ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Summary: Iran launched a missile attack on U.S.-led forces in Iraq in the early hours of Wednesday in retaliation for the U.S. drone strike on an Iranian commander whose killing has raised fears of a wider war in the Middle East. Iran fired more than a dozen ballistic missiles from its territory against at least two Iraqi facilities hosting U.S.-led coalition personnel at about 1:30 a.m. (2230 GMT), the U.S. military said.
Keywords: Iran, Missile attack, U.S, Drone strike, Middle East, Ballistic missile, Iraqi facilities, U.S. military
COMMENTS