സ്‌കോര്‍: ഇന്ത്യ: 20 ഓവറില്‍ 179/5 ന്യൂസിലാന്റ്: 179/6 സൂപ്പര്‍ ഓവര്‍: ന്യൂസിലന്‍ഡ്: 17/0; ഇന്ത്യ: 20 ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറി...
സ്‌കോര്‍: ഇന്ത്യ: 20 ഓവറില്‍ 179/5
ന്യൂസിലാന്റ്: 179/6
സൂപ്പര്‍ ഓവര്‍: ന്യൂസിലന്‍ഡ്: 17/0; ഇന്ത്യ: 20
ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ ട്വന്റി 20 പരമ്പര സ്വന്തമാക്കി. മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവറിലേക്കു കടക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ ട്വന്റി 20 പരമ്പര നേടുന്നത്.
— Dᴇᴇᴘᴀᴋ ᵛᵃˡᶤᵐᵃᶤ™ (@DeepakRV_) January 29, 2020അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മൂന്നു കളികളും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. സെഡണ്‍ പാര്‍ക്കില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ 65 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോറായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 38 റണ്‍സ് നേടി.
പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന രോഹിത് ശര്‍മായാണ് കളി ഇന്ത്യയുടെ വരുതിയിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 17 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയത് രോഹിത ശര്‍മയും കെഎല്‍ രാഹുലുമായിരുന്നു.
ആദ്യ നാലു ബോളില്‍ ഇന്ത്യയുടെ സമ്പാദ്യം 10 റണ്‍സായിരുന്നു. ഇതോടെ, തോല്‍വി ഉറപ്പിച്ചു നിരാശരായിരുന്നു ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ ടിം സൗത്തിയുടെ അഞ്ചാം പന്ത് എണ്ണം പറഞ്ഞൊരു സിക്‌സറാക്കിക്കൊണ്ടി രോഹിത് ആവേശം കൊടുമുടിയിലെത്തിച്ചു. ആറാം പന്തില്‍ എല്ലാവരും ശ്വാസമടക്കിയിരിക്കെ, അതും ഗാലറിലേക്കു പറത്തി അവിശ്വസനീയമായ ജയം രോഹിത് പിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ ദൈവമാണെന്നു തോന്നുന്നു എന്നാണ് കളിക്കു ശേഷം രോഹിതിനെക്കുറിച്ചു സാക്ഷാല്‍ വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ട് റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. രണ്ട് ടീമുകളും നിശ്ചിത ഓവറില്‍ 179 റണ്‍സ് നേടിയതോടെയാണു കളി സൂപ്പര്‍ ഓവറിലേക്കു നീങ്ങിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 179 റണ്‍സിലെത്തിയത്.
48 പന്തില്‍ 95 റണ്‍സെടുത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തകര്‍ത്തു മുന്നേറിയെങ്കിലും പിന്തുണ കൊടുക്കാന്‍ ആളില്ലാതെ പോയി. മാര്‍ട്ടിന്‍ ഗപ്ടില്‍ (21 പന്തില്‍ 31), കോളിന്‍ മണ്‍റോ (16 പന്തില്‍ 14), മിച്ചല്‍ സാന്റ്‌നര്‍ (11 പന്തില്‍ ഒന്‍പത്), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (12 പന്തില്‍ അഞ്ച്), റോസ് ടെയ്‌ലര്‍ (10 പന്തില്‍ 17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായത്. ഗപ്ടിലിനെ ഷാര്‍ദുല്‍ ഠാക്കൂറും മണ്‍റോയെ രവീന്ദ്ര ജഡേജയും പുറത്താക്കി. യുസ്‌വേന്ദ്ര ചെഹലിനാണ് സാന്റ്‌നറിന്റെ വിക്കറ്റ്.
മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് ആവശ്യമുള്ള ന്യൂസിലാന്റിന് വില്യംസണും റോസ് ടെയ്‌ലറെയും നഷ്ടപ്പെട്ടതാണ് കളിയുടെ ഗതി മാറാന്‍ കാരണം. ജസ്പ്രീത് ബുംറയ്ക്ക് ഇന്നത്ര നല്ല ദിനമല്ലെന്നു തോന്നിയതിനാലാണ് ഷമി അവസാന ഓവര്‍ ദൗത്യം ഏറ്റെടുത്തത്. അതയാള്‍ മനോഹരമായി പൂര്‍ത്തിയാക്കി.Take a look, what is telling the Newzeland guy !! #INDvNZ #superover #RohitSharma#Hitman#Shami#TeamIndia#NZvsIND#NZvIND @ImRo45 pic.twitter.com/FA32uGgX1b— Sk Asraf Ali (@SkAsrafAli10) January 29, 2020
Summary: Super Win in the Super Over. Rohit’s sixes to finish the game were simply sensational. Once again, showed why nobody has hit more T20i sixes than Superhit Sharma. #NzvInd
Rohit Sharma
Keywords: Super Win, Super Over, Rohit Sharma, Sixer, T20, Superhit Sharma, India Vs NZ, T2, KL Rahul, Virat Kohli
Rohit Sharma
Keywords: Super Win, Super Over, Rohit Sharma, Sixer, T20, Superhit Sharma, India Vs NZ, T2, KL Rahul, Virat Kohli
COMMENTS