ഓക്ലാന്‍ഡ്: ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും ഗംഭീരഷോയില് ന്യൂസിലന്‍ഡിനെതിരെ ആദ്യ ട്വന്റി 20യല്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റിന്...
ഓക്ലാന്‍ഡ്: ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും ഗംഭീരഷോയില് ന്യൂസിലന്‍ഡിനെതിരെ ആദ്യ ട്വന്റി 20യല്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റിന്റെ ഗംഭീര വിജയം.
ആദ്യം ബാറ്റുചെയ്ത കിവികള്‍ 204 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നില്‍ വച്ചത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ ഇന്ത്യ ഒന്നു പതറി.
പക്ഷേ, പിന്നീട് 27 പന്തില്‍ 56 റണ്‍സുമായി തകര്‍ത്തടിച്ച കെഎല്‍ രാഹുല്‍ ജയം ഇന്ത്യയ്ക്കു തന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ചു. മറുവശത്ത് 32 പന്തില്‍ 45 റണ്‍സുമായി ക്യാപ്ടന് കോലി കളിയുടെ ഗതി തിരിച്ചു.
രാഹുലിനെ സോധി മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പുകള്‍ മ്ളാനമായി. പിന്നാലെ ക്യാപ്ടനെ ടിക്നര്‍ മടക്കി.
അവിടെനിന്നാണ് അയ്യര്‍ തുടങ്ങിയത്. 29 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടെ അയ്യര്‍ തകര്‍ത്തടിച്ചപ്പോള്‍ കിവി ഫീല്‍ഡര്‍മാര്‍ കാണികളായി.
ഒരു ഓവറും ആറു വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യരാണ് കളയിലെ കേമന്‍.
14-ാം ഓവറില്‍ ശിവം ദുബെ വീണപ്പോള്‍ കിവികള്‍ അല്പം ആശ്വസിച്ചു. പക്ഷേ, മനീഷ് പാണ്ഡേയെ കൂട്ടുപിടിച്ച് അയ്യര്‍ കളി തുടര്‍ന്നു. 12 പന്തില്‍ 14 റണ്‍സുമായി പാണ്ഡേ പുറത്താകാതെ നിന്നു.
ന്യൂസിലന്‍ഡിനായി സോധി രണ്ടു വിക്കറ്റെടുത്തു. ടിക്നര്‍ , മിചചല് സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ വിരാട് കോലി കിവികളെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സായിരുന്നു ആതിഥേയരുടെ സമ്പാദ്യം.
കെയ്ന്‍ വില്യംസണ് 26 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത് ഇന്ത്യന്‍ ബോളര്‍മാരെ വെള്ളംകുടിപ്പിച്ചു. കോളിന് മണ്‍റോ 42 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 59 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്ലര് 27 പന്തില്‍ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 54 റണ്‍സെടുത്തു. മാര്ട്ടിന് ഗപ്റ്റില്‍ 19 പന്തില്‍ 30 റണ്‍സെടുത്തു.
ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ, ശിവം ദുബെ, ശ്രാദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Summary: It was another special display of batsmanship from young Shreyas Iyer as he continued from where he had left against Australia in Bengaluru to take India home in the opening T20I against New Zealand at Eden Park on Friday. The visitors led by Iyer's 58-run knock chased down New Zealand's total of 203 with six balls to spare.
Keywords: Batsmanship, Shreyas Iyer, Australia,Bengaluru, T20, New Zealand, Eden Park, Fridayspare
COMMENTS