ഓക് ലന്‍ഡ്: റിപ്പബ്‌ളിക് ദിനത്തില്‍ രാജ്യത്തിന് ഏഴു വിക്കറ്റ് വിജയം സമ്മാനിച്ച് വിരാട് കോലിയും കൂട്ടരും. ന്യൂസിലാന്‍ഡില്‍ രണ്ടാം ട്വന്...
ഓക് ലന്‍ഡ്: റിപ്പബ്‌ളിക് ദിനത്തില്‍ രാജ്യത്തിന് ഏഴു വിക്കറ്റ് വിജയം സമ്മാനിച്ച് വിരാട് കോലിയും കൂട്ടരും.
ന്യൂസിലാന്‍ഡില്‍ രണ്ടാം ട്വന്റി 20 മത്സരമാണ് ടീം ഇന്ത്യ വിജയിച്ചത്. അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇനി ഒരു ജയം കൂടി മതി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് 132 റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നും കണ്ടത്. കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ടീമിനെ ഇക്കുറിയും ജയത്തിലേക്കു നയിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മ 8 (6)യും ക്യാപ്ടന്‍ വിരാട് കോലി11 (12)യും പൊരുതാതെ വീണപ്പോള്‍ ഇന്ത്യ ഒന്നു വിറച്ചു.
പക്ഷേ, 50 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയ രാഹുല്‍ ഇന്ത്യയെ അനായാസം ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മൂന്നു ഫോറും രണ്ടു സിക്‌സും നിറം ചാര്‍ത്തിയതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.
മറുവശത്ത് ശ്രേയസ് അയ്യര്‍ 33 പന്തില്‍ 44 റണ്‍സുമായി ശക്തമായ പിന്തുണ നല്കി. ജയത്തിനു തൊട്ടുമുന്നില്‍ അയ്യര്‍ വീണപ്പോള്‍ ശിവം ദുബെ അവസാന പന്തില്‍ സിക്‌സറടിച്ച് കളി അവസാനിപ്പിച്ചു.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്ടന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ അത്യാവശ്യം നല്ല തുടക്കം നല്കി. 20 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 33 റണ്‍സെടുത്തു ഗപ്ടില്‍.
അവസാന ഓവറുകളില്‍ 26 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 33 റണ്‍സെടുത്ത ടിം സീഫര്‍ട്ടു മാത്രമാണ് പിന്നീട് തിളങ്ങിയത്.
മാര്‍ട്ടിന്‍ ഗപ്ടില്‍ - കോളിന്‍ മണ്‍റോ സഖ്യം ആറ് ഓവറില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് കെയ്ന്‍ വില്യംസന്‍ (20 പന്തില്‍ 14), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (അഞ്ച് പന്തില്‍ മൂന്ന്), റോസ് ടെയ്‌ലര്‍ (24 പന്തില്‍ 18) എന്നിവരൊക്കെ പൊരുതാതെ വീണു..@klrahul11 was full of praise for @ShreyasIyer15 in the post-match presser🙌#NZvIND #TeamIndia pic.twitter.com/rSTQWdiMZ6
— BCCI (@BCCI) January 24, 2020
നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ കൂടുതല്‍ തിളങ്ങിയത്. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ശിവം ദുബെ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
രണ്ടാമത്തെ കളിയിലും ഷാര്‍ദുല്‍ താക്കൂര്‍ അടികൊണ്ടു. രണ്ട് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി. യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തു.
Keywords: Clinical performance , TeamIndia , NZvIND, KL Rahul, Shreyas Iyer, Virat Kohli
COMMENTS