ഇന്ത്യയുടെ കരുത്തും മനോഹാരിതയും വിളിച്ചോതി റിപ്പബ്‌ളിക് ദിന പരേഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യവും സൈനിക ശക്തിയുടെ പ്രൗഢിയും വിളിച്ചോതി രാജപാതയില്‍ റിപ്പബ്‌ളിക് ദിന പരേഡ്. ബ്രസീല്‍...



ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യവും സൈനിക ശക്തിയുടെ പ്രൗഢിയും വിളിച്ചോതി രാജപാതയില്‍ റിപ്പബ്‌ളിക് ദിന പരേഡ്.

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ഇക്കുറി  മുഖ്യാതിഥി. രാജ്യത്തിന്റെ സൈനിക ശക്തി, സാംസ്‌കാരിക വൈവിധ്യം, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവയെ കേന്ദ്രീകരിച്ചാണ് ഇത്തവണ പരേഡ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ചതോടെ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ക്കു തുടക്കമായി. രാജ്യത്തിനായി പോരാടിയ സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. അമര്‍ ജവാന്‍ ജ്യോതിക്ക് പകരം ആദ്യമായാണ് യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ ദേശീയഗാനമുയര്‍ന്നു. അകമ്പടിയായി 21 ആചാരവെടികള്‍ മുഴക്കി. അതിവിപുലമായ സുരക്ഷയ്ക്കു നടുവിലാണ് റിപ്പബ്‌ളിക് ദിന പരേഡ്.

ആയിരക്കണക്കിന് പൊലീസും അര്‍ദ്ധസൈനികരും ജാഗ്രത പാലിക്കുന്നു. ആകാശത്തു സുരക്ഷ ഒരുക്കി വ്യോമസേനയും രംഗത്തുണ്ട്.

16 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിവിധ മന്ത്രാലയങ്ങളില്‍ നിന്നുമായി റിപ്പബ്‌ളിക് ദിനത്തില്‍ നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കുന്നു. കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ക്കു രാഷ്ട്രീയ ലക്ഷ്യം വച്ച് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

കരസേനയുടെ ഭീഷ്മ യുദ്ധ ടാങ്ക്, ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍ ബോള്‍വേ മെഷീന്‍ പിക്കറ്റ്, വ്യോമസേനയുടെ പുതിയ റാഫേല്‍ യുദ്ധവിമാനം, ചിനൂക്ക്, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയെല്ലാം റോഡ് ഷോയിലെ താരങ്ങളായി.

കരസേനയെ പ്രതിനിധാനം ചെയ്യുന്നത് അറുപത്തൊന്നാം കുതിരപ്പടയാണ്. പഴയ ഗ്വാളിയര്‍ ലാന്‍സറുടെ യൂണിഫോമിലാണ് കുതിരപ്പട. 1953 ല്‍ രൂപം കൊടുത്ത അറുപത്തൊന്നാം കുതിരപ്പട ലോകത്തിലെ ഇന്നും പ്രവര്‍ത്തനസജ്ജമായ ഏക കുതിരപ്പട റെജിമെന്റാണ്.

കുമയോണ്‍ റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റ് എന്നിവയുള്‍പ്പെടെ ആറു റെജിമെന്റുകള്‍, എട്ട് യന്ത്രവത്കൃത നിരകള്‍, രുദ്ര, ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ കരസേനയെ പ്രതിനിധാനം ചെയ്യും.

144 വ്യോമ യോദ്ധാക്കള്‍ ഉള്‍പ്പെടുന്ന വ്യോമസേനാ സംഘത്തെ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശ്രീകാന്ത് ശര്‍മ നയിക്കും. പുതുതായി വ്യേമസേനയ്ക്കു കിട്ടിയ ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനം, തദ്ദേശീയ തേജസ് വിമാനം, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍, ആകാശ്, അസ്ത്ര മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Summary: 71st Republic Day 2020: President unfurls flag, national anthem plays amid 21-gun salute. India celebrates its 71st Republic Day today. On this day in 1950, the Constitution of India came into force. The Republic Day parade, which is considered the main attraction of the day’s celebration, will take place along Rajpath between 9 am and 11.30 am. Brazilian President Jair Bolsonaro is the chief guest at the parade.

Keywords: 71st Republic Day, President, National anthem, 21-gun salute, India ,  Rajpath, Brazil,  President Jair Bolsonaro


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10945,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: ഇന്ത്യയുടെ കരുത്തും മനോഹാരിതയും വിളിച്ചോതി റിപ്പബ്‌ളിക് ദിന പരേഡ്
ഇന്ത്യയുടെ കരുത്തും മനോഹാരിതയും വിളിച്ചോതി റിപ്പബ്‌ളിക് ദിന പരേഡ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4UOIajA0EImg7KXftnNVZ_aC_7VeZtWAxb1AmqgfPaVnE76dWE7mM5sSf4KviIhvZjWjr3X-fy790V6zh2uOYUxtn43GJniTeJ5QNy6nzPlfUVnw-FMOt66-KaDSP0VN-rXIEKqtGGdw/s640/india+r+day.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4UOIajA0EImg7KXftnNVZ_aC_7VeZtWAxb1AmqgfPaVnE76dWE7mM5sSf4KviIhvZjWjr3X-fy790V6zh2uOYUxtn43GJniTeJ5QNy6nzPlfUVnw-FMOt66-KaDSP0VN-rXIEKqtGGdw/s72-c/india+r+day.png
www.vyganews.com
https://www.vyganews.com/2020/01/india-republic-day-parade-begins.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/india-republic-day-parade-begins.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy