ന്യൂഡൽഹി : രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. ഡ്രോൺ കൈവശമുള്ളവർ ഈ മാസം...
ന്യൂഡൽഹി : രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. ഡ്രോൺ കൈവശമുള്ളവർ ഈ മാസം 31 ന് മുൻപായി സിവിൽ വ്യോമയാന വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക കമാൻഡർ ഖ്യാസി സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ തീരുമാനം.
സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. രാജ്യത്ത് ഫോട്ടോഗ്രാഫർമാർ മുതൽ സ്ഥാപനങ്ങൾ വരെ വലിയൊരുവിഭാഗം ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ പലപ്പോഴും നിയന്ത്രണം വിട്ടു പോയി പ്രശ്നങ്ങളുണ്ടാക്കുന്നുമുണ്ട്.
രാജ്യത്ത് അറുപതിനായിരത്തോളം പേരുടെ കൈവശം ഡ്രോൺ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
സിവിൽ വ്യോമയാന വകുപ്പിൻറെ ഡിജിറ്റൽ സ്കൈ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ഡ്രോണിനും ഉടമയ്ക്കും പ്രത്യേകം രജിസ്ട്രേഷൻ നമ്പർ നല്കും.
ഈ മാസം 31ന് ശേഷം രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് നേരെ കർശന നടപടി ഉണ്ടാകുമെന്ന് സിവിൽ വ്യോമയാന വകുപ്പ് പറയുന്നു.
Summary: In the wake of American drone attack in Iraq, India is planning to register all the drones in use at in the country.
Key words: Civil Aviation Ministry, Drone, India, Police

COMMENTS