പുണെ : കേരളത്തിന് നിരാശയെങ്കിലും മൂന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയെ 78 റൺസിന് കെട്ടുകെട്ടിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കേരളത്...
പുണെ : കേരളത്തിന് നിരാശയെങ്കിലും മൂന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയെ 78 റൺസിന് കെട്ടുകെട്ടിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
കേരളത്തിൻറെ പ്രിയതാരം സഞ്ജു സാംസൺ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്തി മത്സരമായിരുന്നു ഇത്.
വൺ ഡൗണായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തു തന്നെ സിക്സർ അടിച്ചുകൊണ്ട് ആവേശം കൊടുമുടിയൽ എത്തിച്ചു. എന്നാൽ തൊട്ടടുത്ത പന്തിൽ എൽ ബി ആയി സഞ്ജു മടങ്ങിയതോടെ ആരാധകർ ഒന്നടങ്കം നിരാശപ്പെട്ടു.
സഞ്ജുവിന് പിഴച്ചെങ്കിലും ഇന്ത്യ ഗംഭീരമായി തന്നെ മത്സരം ജയിച്ച് പരമ്പരയും സ്വന്തമാക്കി. ബാറ്റും ബോളും കൊണ്ട് വിസ്മയം തീർത്ത ഷാർദുൽ ടാക്കൂറാണ് കളിയിലെ കേമൻ. നവദീപ് സെയ്നിയാണ് പരമ്പരയിലെ മികച്ച താരം.
ഇന്ത്യ ഉയർത്തിയ ആറ് വിക്കറ്റിന് 200 റൺസ് എന്ന ലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ലങ്കൻ നിലയിൽ രണ്ടുപേർക്കു മാത്രമാണ് രണ്ടക്കം കാണാനായത്.
36 പന്തിൽ 57 റൺസെടുത്ത ധനഞ്ജയ ഡിസിൽവയാണ് ലങ്കയുടെ ടോപ് സ്കോറർ. 20 പന്തിൽ 31 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് ആണ് ആണ് രണ്ടക്കം കടന്ന രണ്ടാമൻ. മറ്റെല്ലാ ബാറ്റ്സ്മാമാൻമാരും 10 റൺ തികച്ചെടുക്കാതെ പുറത്തായത് ലങ്കയുടെ പതനം ഭീകരമാക്കി.
ഇന്ത്യയ്ക്കുവേണ്ടി സെയ്നി 3.5 ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ ട്രാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണർ ശിഖർ ധവാനും രാഹുലും ചേർന്ന് നൽകിയത്. ധവാൻ 36 പന്തിൽ 52 റൺസെടുത്തപ്പോൾ രാഹുൽ 36 പന്തിൽ നിന്ന് 54 റൺസ് നേടി.
തൊട്ടുപിന്നാലെ ഇറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ 18 പന്തിൽ നിന്ന് പുറത്താകാതെ 31 റൺസെടുത്ത മനീഷ് പാണ്ഡേയും 8 പന്തിൽ നിന്ന് പുറത്താകാതെ 22 റൺസെടുത്ത ഷാർദുലും ചേർന്നു നടത്തിയ സ്ഫോടനാത്മകമായ ബാറ്റിംഗാണ് ഇന്ത്യയെ 200 റൺസ് എത്താൻസഹായിച്ചത് .
ക്യാപ്റ്റൻ വിരാട് കോലി 17 പന്തിൽ 26 റൺസ് എടുത്തു.
Summary: India beat Srilanka in third T20 match for 78 runs. Along with this win India claimed the series.
Key words: India, Sri Lanka, T20, Cricket, Virat Kohli, Sanju Samson

COMMENTS