സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഗവര്‍ണറും കേരള സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗവര്‍ണറും കേരള സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതില്‍ ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.
ഇക്കാര്യത്തില്‍ തന്നോടു കൂടിയാലോചിക്കേണ്ടിയിരുന്നുവെന്നു ഗവര്‍ണര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞി ദിവസങ്ങളിലായി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.
നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ നിലപാടും അഭിപ്രായവും ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിക്കും. ഇതിനു മുന്നോടിയായി നിയമവിദഗ്ദ്ധരുമായും സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട്.
പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരേ എന്തടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്ന് വിശദീകരണക്കുറിപ്പില്‍ ചോദിക്കുന്നു.
നിലവിലെ ചട്ടരപ്രകാരം സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്‍പ് ഗവര്‍ണറെ അറിയിക്കേണ്ടതുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു.
സര്‍ക്കാരിന്റെ മറുപടി ചീഫ് സെക്രട്ടറി നല്കുന്നതിനാല്‍ അതില്‍ രാഷ്ട്രീയ വിമര്‍ശനം ഉണ്ടാവാനിടയില്ല. നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മറുപടിയാകും നല്‍കുക. സര്‍ക്കാര്‍ ഒരു തരത്തിലും റൂള്‍സ് ഒഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്നും ചൂണ്ടാക്കാട്ടും. ഇക്കാര്യത്തിലെ കോടതി വിധികളും പഠിക്കുന്നുണ്ട്.
ഇതേസമയം, നയപ്രഖ്യാപന പ്രസംഗം കഴിയുന്നതുവരെ ഗവര്‍ണറുമായി നേരിട്ട് ഏറ്റുമുട്ടല്‍ വേണ്ടെന്നും മുഖ്യമന്ത്രിയും മറ്റും ഗവര്‍ണറെ ആക്രമിക്കുന്നതിനു പകരം പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചാല്‍ മതിയെന്നുമാണ് തീരുമാനം. ഇതിന്റെ ഭാഗമാണ് ഇന്ന് ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിയത്.
Summary: Governor Arif Mohammad Khan has sought an explanation from the Kerala Government Chief Secretary regarding the State moving the Supreme Court against the amended Citizenship Act, sources said. After a resolution was passed in the State Assembly seeking withdrawal of the CAA, Chief Minister Pinarayi Vijayan led government has approached the apex court against the Act that grants Indian citizenship to refugees from Hindu, Christian, Sikh, Buddhist and Parsi communities fleeing religious persecution from Pakistan, Afghanistan, and Bangladesh and who entered India on or before December 31, 2014.
Keywords: Governor, Arif Mohammad Khan, Kerala Government, Chief Secretary,Supreme Court, Citizenship Act, State Assembly, CAA, Chief Minister Pinarayi Vijayan, Hindu, Christian, Sikh, Buddhist, Parsi , Pakistan, Afghanistan, Bangladesh
COMMENTS