തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി വിവാദമാകുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കോടതിക്ക് മുമ്പിലുള്ള വിഷയമായതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഉള്ള ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ് പ്രശ്ങ്ങള്‍ക്ക് തുടക്കമായത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
രംഗത്തെത്തിയിരുന്നു. സംസ്ഥാന നിയമസഭ ഇതിനു മുമ്പും ഇത്തരം പ്രമേയങ്ങള്‍ പാസാക്കിയിട്ടുള്ളതാണെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചു.
അതിനാല്‍ നിയമസഭയുടെ അന്തസിനെ പോലും ചോദ്യംചെയ്യുന്ന ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനുള്ള അനുമതി തേടി രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത ഗവര്‍ണര്‍ തന്നെക്കുറിച്ച് പരാതി ഉള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കണമെന്നും ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്നും എന്നാല്‍ താന്‍ സംസാരിക്കുന്നത് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ എന്ന നിലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, Ramesh Chennithala, President, Niyamasabha

COMMENTS