തിരുവനന്തപുരം: വിയോജിപ്പുകള്‍ക്കിടയിലും പൗരത്വ ഭേദഗതി നിയമത്തിനെരായ പരാമര്‍ശങ്ങളടക്കമുള്ള നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ നിയമസഭയില്‍ വായി...
കുറച്ചു ദിവസങ്ങളായി ഇതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരെയുള്ള പരാമര്‍ശം പ്രസംഗത്തില്‍ നിന്നു നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. അതിനാല്‍ തന്നെ പ്രസംഗം മുഴുവന്‍ വായിക്കില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍.
എന്നാല്‍ മുഖ്യമന്ത്രി ഇതേ ആവശ്യവുമായി ഗവര്‍ണറെ പല തവണ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി നടത്തിയ അവസാനഘട്ട ഇടപെടലില്‍ ഗവര്‍ണര്‍ മുഴുവന്‍ പ്രസംഗവും വായിക്കാന്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ പ്രസംഗത്തില്‍ മാറ്റംവരുത്തണമെന്ന ഗവര്‍ണറുടെ നിരന്തരമായ ആവശ്യം പരിഗണിക്കാതെ തന്നെ മുഴുവന്‍ പ്രസംഗവും അദ്ദേഹത്തിനെക്കൊണ്ടു തന്നെ വായിപ്പിക്കാനായാത് സര്‍ക്കാരിന് നേട്ടമായി.
അതേസമയം സഭയില്‍ നടന്നത് നാടകമാണെന്നും മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Keywords: Government, Governor, Niyamasabha, Assembly
COMMENTS