തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. ബി.എ...
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. ബി.എം.എസ് ഒഴികെയുള്ള പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക് ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെയും സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ വ്യക്തമാക്കി.
Keywords: General strike, Central, - State government employees, Today

COMMENTS