തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഗവര്‍ണര്‍ പി.സദാ...
എന്നാല്‍ വിവരങ്ങള്‍ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന മര്യാദ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ അധിപനാണ് ഗവര്‍ണറെന്നും അതിനാല്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കുന്ന പതിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. താന്‍ കേരള ഗവര്‍ണറായിരുന്ന കാലത്ത് അങ്ങനെയായിരുന്നു നടന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Former governor, CAA, Government, Supremecourt
COMMENTS