തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തുന്നു. ഇതിനായുള്ള ശുപാര്‍ശ സംസ്ഥാന...
തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തുന്നു. ഇതിനായുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. നിരന്തരമായി ചട്ടവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി.
ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ തരംതാഴ്ത്തുന്നത്. ജേക്കബ് തോമസ് വരുന്ന മേയ് 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. നിലവില്‍ സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയാണ് അദ്ദേഹം.
തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയ ഉണ്ടെന്നാരോപിച്ച് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാണ് അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചത്.
സര്‍വീസിലിരിക്കുമ്പോള്‍ അദ്ദേഹം എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ചട്ടവിരുദ്ധമായാണെന്നു കാട്ടി മൂന്നംഗസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തരംതാഴ്ത്തല്‍ നടപടി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദീകരണം തേടും.
Keywords: Jacob Thomas, Government, Suspend, MD, A.D.G.P

COMMENTS