ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനു നടപ്പാക്കുന്നതിനുള്ള മരണ വാറന്റ് പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. ഇന...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനു നടപ്പാക്കുന്നതിനുള്ള മരണ വാറന്റ് പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു.
ഇനിയൊരു ഉത്തരവ് വരുന്നതുവരെ വധ ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ അക്ഷയ് സിംഗ് നല്‍കി ഹര്‍ജിയിന്മേലാണ് സ്റ്റേ.
തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഡിഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനു മുന്നോടിയായി തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കോടതി കേട്ടിരുന്നു.
മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നതായിരുന്നു ഇയാളുടെ വാദം.
Summary: A Delhi court has deferred the execution of Nirbhaya's killers. The hanging, earlier scheduled to take place at 6am on February 1, will now be delayed, as per the latest orders of the Patiala House Court in the national capital. The execution has been postponed without any new date being fixed.
Keywords: Gangrape, December, Vinay Sharma, Akshay Kumar Singh, Mukesh Kumar Singh, Pawan Gupta, Nirbhaya , Asha Devi , AP Singh
COMMENTS