ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസിക. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ...
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസിക. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തകര്‍ക്കുകയാണെന്നാണ് മാസിക വിലയിരുത്തുന്നത്. അസഹിഷ്ണുത ഇന്ത്യ എന്ന പേരിലാണ് ലേഖനം.
രാജ്യത്ത് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മാസികയുടെ വിമര്‍ശനം. കവര്‍സ്റ്റോറിയിലാണ് ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനമുള്ളത്.
രാജ്യത്തെ ഹിന്ദു രാജ്യമാക്കാന്‍ ശ്രമിക്കുന്നുയെന്നും വിഭാഗീയത സൃഷ്ടിക്കുന്നുയെന്നും ഇത് രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം വിഭാഗത്തെ ഭയപ്പെടുത്തുന്നുവെന്നും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോഡിയും പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുകയാണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ തിരിച്ചടികള്‍ ചര്‍ച്ചചെയ്യുന്നതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
Keywords: Economist, Coverstory, B.J.P, Narendra Modi

COMMENTS