തിരുവനന്തപുരം: കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല വരുന്നു. ഇതിനായുള്ള തീരുമാനം മന്ത്രിസഭ എടുത്തു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാ...
തിരുവനന്തപുരം: കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല വരുന്നു. ഇതിനായുള്ള തീരുമാനം മന്ത്രിസഭ എടുത്തു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരം കാര്യവട്ടത്ത് ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് കേരള എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തില്‍ കൂടുതല്‍ സൗകര്യങ്ങളും കോഴ്‌സുകളും ഉള്‍പ്പെടുത്തി സര്‍വകലാശാലയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് (കുസാറ്റ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി.എം.കെ യില്‍ അഞ്ച് എം.എസ്.സി കോഴ്‌സുകളും രണ്ട് പി.എച്ച്.ഡി കോഴ്‌സുകളുമാണ് ഉള്ളത്.
മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ജിയോസ്‌പേഷ്യല്‍ അനലറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് നിലവില്‍ ഇവിടെ ബിരുദാനന്തരബിരുദ കോഴ്‌സുകളുള്ളത്.
ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും എം.ഫില്ലും ഇ ഗവേണന്‍സില്‍ ഒരു പിജി ഡിപ്ലോമയും ഉണ്ട്. പുതിയ ഡിജിറ്റല്‍ സര്‍വകലാശാല കൂടി വരുന്നതോടെ സംസ്ഥാനത്ത് ആകെ 14 സര്‍വകലാശാലകള്‍ ഉണ്ടാകും.
Keywords: Digital university, Thiruvananthapuram, Government, Technopark

COMMENTS