മുംബൈ: നടി ദീപിക പദുകോണിനെതിരെ രംഗത്തെത്തിയ ബി.ജെ.പി അനുഭാവികള്‍ക്ക് തിരിച്ചടി. സമൂഹമാധ്യമങ്ങളില്‍ ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ക്രമാത...
മുംബൈ: നടി ദീപിക പദുകോണിനെതിരെ രംഗത്തെത്തിയ ബി.ജെ.പി അനുഭാവികള്‍ക്ക് തിരിച്ചടി. സമൂഹമാധ്യമങ്ങളില്‍ ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.
ജെ.എന്‍.യു ആക്രമണത്തില്‍ പ്രതിഷേധിച്ച് കാമ്പസില്‍ എത്തിയതുമുതല്‍ നടിക്കെതിരെ ബി.ജെ.പി അനുഭാവികള്‍ രംഗത്തെത്തിയിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കണമെന്നും നടിയെ ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ദീപികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഏകദേശം 40,000 ഫോളോവേഴ്‌സാണ് ഒരു ദിവസംകൊണ്ട് വര്‍ദ്ധിച്ചത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ വര്‍ദ്ധനവുണ്ടായി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറയുന്ന സിനിമയാണ് ഛപാക്. ഈ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് ദീപിക ജെ.എന്‍.യുവിലെത്തിയതെന്നുവരെ പ്രചാരണമുണ്ടായിരുന്നു. അതിനെല്ലാമുള്ള തിരിച്ചടിയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിലുള്ള വര്‍ദ്ധനവ്.
Keywords: Actress Deepika Padukone, JNU Issue, Twitter

COMMENTS