അഭിനന്ദ് ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. രാത്രി ഏഴരയോട...
അഭിനന്ദ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍.
രാത്രി ഏഴരയോടെയാണ് ദീപിക ജെഎന്‍യുവിലെത്തിയത്. ജെന്‍യുവിലെ സമര നേതാക്കളുമായി പതിനഞ്ചു മിനിറ്റോളം സംസാരിച്ച ശേഷമാണ് ദീപിക തിരിച്ചു പോയത്.
ഇതേസമയം, ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. തന്റെ പുതിയ ചിത്രമായ ഛപാകിന്റെ പ്രചരണാര്‍ത്ഥമാണ് ദീപിക ഡല്‍ഹിയിലെത്തിയത്. ഇതിനിടെയാണ് ജെഎന്‍യുവിലെത്തിയത്.
ബോയ്‌കോട്ട് ഛപാക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. ഈ ദിവസം നിങ്ങള്‍ക്കു ലക്ഷക്കണക്കിന് ആരാധകരെ നഷ്ടമായെന്നാണ് ട്വിറ്ററില്‍ ഒരു ബിജെപി അനുകൂലി കുറിച്ചത്. സമാനമായ നിരവധി പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.
#WATCH Delhi: Deepika Padukone greets Jawaharlal Nehru University Student Union (JNUSU) President Aishe Ghosh at the university, during protest against #JNUViolence. (earlier visuals) pic.twitter.com/aFzIF10HI2
— ANI (@ANI) January 7, 2020
വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്
അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുകയാണ്. ഈ സ്ഥലത്തേയ്ക്കാണ് ദീപിക എത്തിയത്. ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ സീതാറാം യെച്ചൂരി, കനയ്യ കുമാര്‍, ഡി രാജ തുടങ്ങിയവരും പ്രതിഷേധ വേദിയിലുണ്ടായിരുന്നു.
പരസ്യമായി സംസാരിക്കാന്‍ ദീപിക തയ്യാറായില്ല. ജെഎന്‍യുവിലെ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരുമായി ദീപിക നില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്നലെ എന്‍ഡിടിവിയോടു സംസാരിക്കവേ ദീപിക ഇപ്പോഴത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചു പ്രതികരിച്ചിരുന്നു. ജനം ഭയന്നൊളിച്ചിരിക്കുന്നില്ലെന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു. സ്വയം പ്രതികരിക്കാന്‍ നമുക്കു കരുത്തുണ്ട്. നാമിപ്പോള്‍ ചിന്തിക്കുന്നത് രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചാണ്. തെരുവിലറങ്ങി പ്രതികരിക്കാന്‍ ജനം സന്നദ്ധരായി വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. മാറ്റം സംഭവിക്കണമെങ്കില്‍ ഇത്തരം പ്രതികരണങ്ങള്‍ ആവശ്യമാണ്, എന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് നടി ജെഎന്‍യുവിലെത്തിയതും.
Keywords: Bollywood actor, Deepika Padukone, Chhapak, Jawaharlal Nehru University, Solidarity, Sabarmati T-point, JNU , JNUSU President, Aishe Ghosh, Sitaram Yechury, Kanhaiya Kumar, D. Raja, Yogendra Yadav
COMMENTS