കോട്ടയം: മലയാളം ശരിയായി വായിച്ചില്ലെന്ന കുറ്റത്തിനു രണ്ടാം ക്ലാസുകാരനെ പൊതിരെ തല്ലിയ ടീച്ചർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്...
കോട്ടയം: മലയാളം ശരിയായി വായിച്ചില്ലെന്ന കുറ്റത്തിനു രണ്ടാം ക്ലാസുകാരനെ പൊതിരെ തല്ലിയ ടീച്ചർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും പൊലീസിനെ സമീപിച്ചു.
കറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്സ് എൽ പി സ്കൂളിലെ അധ്യാപിക മിനി ജോസഫാണ് കുട്ടിയെ ക്രൂരമായി തല്ലിയത്. ചൂരലിനുള്ള അടിയുടെ 21 പാടുകൾ കട്ടിയുടെ ദേഹത്തുണ്ട്.
മുത്തശ്ശിയാണ് ആദ്യം അടിയുടെ പാട് കണ്ടത്. കുട്ടിയുമായി മുത്തശ്ശി സ്കൂളിലെത്തിയെങ്കിലും അധ്യാപിക സ്കൂളിൽ നിന്ന് പോയിരുന്നു. നാളെ വരാൻ പറഞ്ഞ് മറ്റ് അധ്യാപകർ അവരെ മടക്കി.
ജോലിക്കു പോയിരുന്ന അമ്മ എത്തി അദ്ധ്യാപികയെ വിളിച്ചപ്പോൾ, കുട്ടിയുടെ കണ്ണ് തെളിയാനാണ് തല്ലിയതെന്നായിരുന്നു മറുപടി.
തുടർന്ന് കുട്ടിക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചൈൽഡ് ലൈൻ അധികൃതർക്കും പൊലീസിനും പരാതി നല്‍കുകയുമായിരുന്നു.
ഇതിനിടെ ഒത്തുതീർപ്പ് ശ്രമവുമായി മാനേജുമെന്റ് പ്രതിനിധികൾ എത്തിയെങ്കിലും രക്ഷിതാക്കൾ വഴങ്ങിയില്ല.
അധ്യാപികയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സ്കൂളിലേക്കു മാർച്ച് നടത്തി. അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വൈകി അറിയിച്ചു.
Keywords: Teacher, Student, Crime, Kuruppanthara

COMMENTS