മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അത്യുഗ്ര സ്ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേ...
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അത്യുഗ്ര സ്ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്.
തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കാനായി പുറത്തേക്ക് മാറ്റി. ഓട്ടോറിക്ഷയില്‍ വിമാനത്താവളത്തില്‍ എത്തിയ ഒരാളാണ് ബാഗ് ഇവിടെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എന്നാല്‍ സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.
Keywords: Mangalore, Airport, Bomb, CISF

COMMENTS