സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട വടംവലികള്‍ക്കൊടുവില്‍ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍,...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട വടംവലികള്‍ക്കൊടുവില്‍ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ തമ്മിലടി തുടരുന്നതിനാല്‍ പ്രഖ്യാപനം മാറ്റിവച്ചു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി വി.വി. രാജേഷ് നിയമിതനായി.
അശോകന്‍ കുളനട- പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തുടരും. കൊല്ലത്ത് ബി.ബി. ഗോപകുമാറും വയനാട്ടില്‍ സജി ശങ്കറും തുടരും.
മറ്റു ജില്ലാ പ്രസിഡന്റുമാര്‍
ആലപ്പുഴ- എം.വി. ഗോപകുമാര്‍
ഇടുക്കി- കെ.എസ്. അജി
തൃശൂര്‍- കെ.കെ. അനീഷ്
കോഴിക്കോട്- വി.കെ. സജീവന്‍
പാലക്കാട്- ഇ. കൃഷ്ണദാസ്
മലപ്പുറം- രവി തേലത്ത്
സംസ്ഥാന അദ്ധ്യക്ഷനെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതിനു ശേഷമായിരിക്കും തര്‍ക്ക ജില്ലകളിലെ അദ്ധ്യക്ഷന്‍മാരെ നിയമിക്കുക. നിലവില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ജില്ലാ അദ്ധ്യക്ഷന്മാരുടെ കാര്യത്തില്‍ മുന്‍തൂക്കം.
Keywords: BJP, VV Rajesh, Krishnadas, E Krishnadas
COMMENTS